
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ആര് എസ് എസ് ഇന്ത്യയിലെ പ്രധാന സംഘടനയാണെന്നും എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നുമുള്ള സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ നിലപാടിനെതിരെ മുസ്ലിംലീഗ്. സ്പീക്കര്‍ പറഞ്ഞത് ഔദ്യോഗിക നിലപാടാണോ എന്ന് സി.പി.എം വ്യക്തമാക്കണമെന്നും സ്പീക്കര്‍ സി.പി.എമ്മിന്റെ സൂപ്പര്‍ സെക്രട്ടറി കളിക്കുകയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സി.പി.എം നേതാക്കള്‍ പോലും പറയാത്ത കാര്യങ്ങളാണ് സ്പീക്കര്‍ പറയുന്നതെന്നും സലാം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാന സംഘടനയാണെന്നും നേതാക്കളെ കണ്ടതില്‍ അപാകതയുള്ളതായി തോന്നുന്നില്ലെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.
‘എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടകാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണ്. വ്യക്തികള്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ല. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്നും എഡിജിപി പറഞ്ഞിട്ടുണ്ട്. അതൊന്നും വലിയ ഗൗരവത്തോടെ കാണേണ്ടതില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.