
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: വണ്ടൂര്‍ മണ്ഡലം കെഎംസിസി മുസ്ലിംലീഗ് സ്ഥാപക ദിനാചരണവും ഇഫ്താര്‍ സംഗമവും നടത്തി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് ഉദ്ഘാടനം ചെയ്തു. ഹരിത രാഷ്ട്രീയത്തിന്റെ അഭിമാനകരമായ 77 സംവത്സരങ്ങളില്‍ പാര്‍ട്ടി സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും ചെയ്ത സേവനങ്ങളും മുസ്ലിംലീഗിന്റെ പ്രസക്തിയും നേതൃമഹിമയും മുന്നേറ്റവും നേതാക്കള്‍ പ്രസംഗങ്ങളില്‍ പ്രതിപാദിച്ചു.
അനീസ് തുറക്കല്‍ അധ്യക്ഷനായി. മുസ്തഫ വാഫി മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍,സംസ്ഥാന സെക്രട്ടറി ഷാനവാസ് പുളിക്കല്‍,ജില്ലാ ജനറല്‍ സെക്രട്ടറി കെകെ. ഹംസക്കോയ,ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി,സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍,റഷീദലി മമ്പാട്,ശുഐബ് കേരള,സന്‍ഫീര്‍ മമ്പാട് പ്രസംഗിച്ചു. പുത്തനഴി മൊയ്തീന് ഫൈസി പ്രാര്‍ത്ഥന നടത്തി.