
എഐഎം കോണ്ഗ്രസ് 7 മുതല് 9 വരെ
റാസല് ഖൈമ: ഹ്രസ്വ സന്ദര്ശനാര്ത്ഥം യുഎയില് എത്തിയ മുസ്ലിംലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തായന്നൂര്,ഉദുമ നിയോജക മണ്ഡലം വനിതാ ലീഗ് ജനറല് സെക്രട്ടറി അനീസ മന്സൂര്,മുളിയാര് പഞ്ചായത്ത് മുസ്ലിംലീഗ് ജനറല് സെക്രട്ടറി മന്സൂര് മല്ലത്ത്,കിനാനൂര് കരിന്തളം മുസ്ലിംലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലാം പടഌത്ത് എന്നിവര്ക്ക് കാസര്കോട് ജില്ലാ കെഎംസിസി സ്വീകരണം നല്കി. ജില്ലയില് നിന്ന് ദിവസങ്ങള്ക്ക് മുമ്പ് മരണപ്പെട്ട മുതിര്ന്ന നേതാക്കളായ വിടി ഷാഹുല് ഹമീദ്,വികെപി ഹമീദലി എന്നിവര്ക്ക് വേണ്ടി പ്രാര്ത്ഥന സദസും സംഘടിപ്പിച്ചു. രസതന്ത്രത്തില് ഡോക്ടറേറ്റ് നേടിയ കാഞ്ഞങ്ങാട് മലയോര മേഖലാ കെഎംസിസി ജനറല് സെക്രട്ടറി ഡോ.താജുദ്ദീന് കാരാട്ടിനെ ചടങ്ങില് ആദരിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ്് റസാഖ് ചെനക്കല് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബഷീര് മാലോത്ത് അധ്യക്ഷനായി. സംസ്ഥാന ജനറല് സെക്രട്ടറി സയ്യിദ് റാഷിദ് തങ്ങള്,ഉപദേശക സമിതി അംഗം പികെ കരീം,വൈസ് പ്രസിഡന്റ് റഹീം കാഞ്ഞങ്ങാട്,വനിതാ വിങ് ആക്ടിങ് പ്രസിഡന്റ് ഷംസാദ റഹീം,സംസ്ഥാന വനിതാ വിങ് ജനറല് സെക്രട്ടറി സൗദ അയ്യൂബ്,ജില്ലാ വനിതാവിങ് പ്രസിഡന്റ് ഷക്കീല ആരിഫ് പ്രസംഗിച്ചു. അബ്ദുല്ലക്കുട്ടി മൗലവി പ്രാര്ത്ഥനക്ക് നേതൃത്വം നല്കി.
ജില്ലാ,മണ്ഡലം ഭാരവാഹികളായ റഊഫ് സാസ്,അഫ്താബ് അങ്കക്കളരി,സിദ്ദീഖ് ചേരക്കാടത്ത്,കബീര് കോളോട്ട്, മുഹമ്മദ് ഹാജി പടന്ന,യൂസുഫ് മാണിക്കോത്ത്,ഷംസീര് ഉദുമ,ഇല്യാസ് ഇടത്തോട്,റഹ്മാന് മല്ലം പങ്കെടുത്തു. മുഹമ്മദ് പടന്ന സ്വാഗതവും ആരിഫ് അഞ്ചിലത്ത് നന്ദിയുംപറഞ്ഞു.