കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
മസ്കത്ത് : പ്രചോദന മലയാളി സമാജം ഓണാഘോഷം സ്റ്റാര് ഓഫ് കൊച്ചിനില് നടന്നു. വള്ളപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളിപ്പും അംഗങ്ങള് അവതരിപ്പിച്ച കലാപരിപാടികളും അംഗങ്ങള് അവതരിപ്പിച്ച തിരുവാതിരയും ആഘോഷത്തിന് നിറമേകി. സാംസ്കാരിക സമ്മേളനത്തില് പ്രസിഡന്റ് അപര്ണ വിജയന് അധ്യക്ഷയായി. രക്ഷാധികാരി സദാനന്ദന് എടപ്പാള് ഓണസന്ദേശം നല്കി. വൈസ് പ്രസിഡന്റ് അമര്, അജിത്കുമാര് പ്രസംഗിച്ചു. ജനറല് സെക്രട്ടറി നിഷാ പ്രഭാകരന് സ്വാഗതവും ജോയിന്റ് സെക്രട്ടറി വിനീത ബിനു നന്ദിയും പറഞ്ഞു. എസ്എസ്എല്സി,പ്ലസ്ടു,ഡിഗ്രി പരീക്ഷകളില് ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ മൊമെന്റോ നല്കി ആദരിച്ചു. ഓണസദ്യയും വടംവലി മത്സരവും നടന്നു.