മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല്‍ തുടക്കം ഫുജൈറ ഓപ്പണ്‍ ബീച്ചില്‍
മസ്കത്ത് : കോട്ടയം ജില്ലയില്‍ നിര്‍ധന രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഡയാലിസിസ് ചെയ്യുന്നതിന് കേന്ദ്രം ഒരുക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി മസ്കത്ത് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇത് ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കെഎംസിസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒമാന്‍ ദേശീയ ദിനാഘോഷ-കുടുംബസംഗമത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ രക്ഷാധികാരിയുമായ ഷമീര്‍ പാറയില്‍ മുഖ്യപ്രഭാഷണം നടത്തി.
അംഗങ്ങളുടെയും കുടുംബങ്ങളുടെയും വിവിധ കലാകായിക മത്സരങ്ങളും നടന്നു. ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലി അധ്യക്ഷനായി. അജ്മല്‍ പത്തനാട്,ഇസ്മായില്‍ കൂട്ടിക്കല്‍, അന്‍സാരി ചോറ്റി,കാബൂസ് ചാമംപതാല്‍,അബ്ദുല്ലത്തീഫ് ചാമംപതാല്‍,അജ്മല്‍ കബീര്‍ ഇടക്കുന്നം,അഫ്സല് പാലാ പ്രസംഗിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ ഷമീര്‍ പിടികെ,റൂവി കെഎംസിസി ജനറല്‍ സെക്രട്ടറി അമീര്‍ കാവനൂര്‍,ട്രഷറര്‍ മുഹമ്മദ് വാണിമേല്‍,ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ഫിറോസ് പരപ്പനങ്ങാടി,മസ്കത്ത്് കെഎംസിസി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് പങ്കെടുത്തു. ജനറല്‍ സെക്രട്ടറി നൈസാം ഹനീഫ് വാഴൂര്‍ സ്വാഗതവും ട്രഷറര്‍ ഫൈസല്‍ മുഹമ്മദ് വൈക്കം നന്ദിയും പറഞ്ഞു.