കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
മസ്കത്ത് : കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സസ്നേഹം കോഴിക്കോട് സീസണ് 2 ഫുട്ബോള് ടൂര്ണമെന്റും ഫാമിലി ഫെസ്റ്റും 20ന് വൈകുന്നേരം 4 മണി മുതല് മബേല മസ്കത്ത് മാളിന് സമീപമുള്ള അല് ശാദി ഫുട്ബോള് ഗ്രൗണ്ടില് നടക്കുമെന്ന് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. കേരള മസ്കത്ത് ഫുട്ബോള് അസോസിയേഷനില് രജിസ്റ്റര് ചെയ്ത 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഒമാനിലെ പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഫാമിലി ഫെസ്റ്റും ഗ്ലോബല് മണി എക്സ്ചേഞ്ചുമായി സഹകരിച്ച് കേരള സര്ക്കാറിന്റെ പ്രവാസി ക്ഷേമനിധി രജിട്രേഷന് ക്യാമ്പും ഒരുക്കുന്നുണ്ട്. മൈലാഞ്ചി ഫെസ്റ്റില് നൂറോളം സ്ത്രീകള് പങ്കെടുക്കും. +96894561022 നമ്പറില് മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. കുട്ടികള്ക്കും സ്ത്രീകള്ക്കും വേണ്ടി ആകര്ഷകമായ വിനോദ കായിക മത്സങ്ങളും നടക്കും. വാര്ത്താ സമ്മേളനത്തില് സയ്യിദ് എകെകെ തങ്ങള്,കരീം പേരാമ്പ്ര,റംഷാദ് താമരശേരി,ഷാഫി ബേപ്പൂര് പങ്കെടുത്തു.