ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
അബുദാബി : റോഡ് മുറിച്ചു കടക്കുമ്പോഴുള്ള അപകടം പതിവാകുന്നതിനാല് മുസഫ ഷാബിയയില്‍ സുരക്ഷാവേലി സ്ഥാപിക്കുന്നു. ഷാബിയ 9,10,11,12 എന്നിവിടങ്ങളിലാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. വാഹനത്തിരക്കേറിയ ഈ ഭാഗങ്ങളില്‍ നിരവധി പേരാണ് റോഡ് മുറിച്ചു കടക്കുന്നത്. ജനങ്ങള്‍ക്ക് സുരക്ഷിതമായി കടക്കുന്നതിനായി സീബ്രാ ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിരവധിപേര്‍ അപകടകരമായ വിധമാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇത്തരക്കാരെ പിടികൂടി പിഴ ചുമത്തുന്നുണ്ടെങ്കിലും പലരും തെറ്റ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് ഈ ഭാഗത്തുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. ഷാബിയയില്‍ വാഹനങ്ങളുടെയും കാല്‍നടക്കാരുടെയും വന്‍തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.