
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ : ദുബൈയുടെ വികസനത്തിനായി വമ്പന്‍ പദ്ധതികള്‍ ഒരുക്കുകയാണ് ദുബൈ മുനസിപ്പാലിറ്റി. കഴിഞ്ഞ ദിവസം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച പരിസ്ഥിതി, ജല, ഊര്‍ജ, സാങ്കേതിക വിദ്യ പ്രദര്‍ശന മേളയിലാണ് നിരവധി പദ്ധതികള്‍ പ്രദര്‍ശിപ്പിച്ചത്. ദുബൈയിലെ ഡ്രൈനേജ് സംവിധാനം വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഇതില്‍ ഏറ്റവും പ്രധാനം. ‘തസ്രീഫ്’ എന്ന പേരിലുള്ള ഡ്രൈനേജ് പദ്ധതിയാണ് അധികൃതര്‍ രൂപകല്പന ചെയ്തത്. 3000 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പെയ്ത ശക്തമായ മഴയില്‍ റോഡുകളിലും കെട്ടിടങ്ങളിലും ക്രമാതീതമായി വെള്ളം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കിയത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ മഴവെള്ളം ഒഴുക്കി വിടാനുള്ള ഡ്രൈനേജുകളുടെ ശേഷി 700 ശതമാനമാണ് വര്‍ധിക്കുന്നത്. മഴവെള്ളം ഒഴുക്കി വിടാനുള്ള ഡ്രൈനേജുകളുടെ ശേഷി പ്രതിദിനം 65 മില്ലീ മീറ്ററായി ഉയരും. ദുബൈയിലെ ഏറ്റവും വലിയ ഡ്രൈനേജിംഗ് പദ്ധതിയായിരിക്കും ഇതെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി…