സര്ക്കാര് പ്രവര്ത്തനം മെച്ചപ്പെടുത്താന് യുഎഇയില് ‘ഡാറ്റാ സൂചിക’
ദുബൈ : എം.എ.എം.ഒ കോളജ് ഗ്ലോബല് അലംനി അസോസിയേഷന് സംഘടിപ്പിക്കുന്ന പൂര്വ വിദ്യാര്ഥി സംഗമം ‘മിലാപ്-25’ ന്റെ പ്രഖ്യാപനവും സിഗ്നേച്ചര് ഫിലിം റിലീസും കോളേജ് സ്ഥാപക പ്രിന്സിപ്പല് പ്രൊഫ ഒമാനൂര് മുഹമ്മദ് നിര്വഹിച്ചു. 2025 ജൂലൈ 20നാണ് അലംനി മീറ്റ്. 1982ല് ആരംഭിച്ച കോളജിലെ ‘മിലാപ് ‘ പൂര്വ വിദ്യാര്ഥി സംഗമത്തിന്റെ രണ്ടാം പതിപ്പാണിത്. പ്രഖ്യാപന ചടങ്ങില് അലംനി അസോസിയേഷന് പ്രസിഡന്റ് അഡ്വ. മുജീബുറഹ്്്മാന് അധ്യക്ഷനായി. പ്രിന്സിപ്പല് ഇന്ചാര്ജ് ഡോ.എംഎ. അജ്മല് മുഈന് മുഖ്യപ്രഭാഷണം നടത്തി. അലംനി അസോസിയേഷന് സെക്രട്ടറി ടി.എം നൗഫല്, ടീച്ചേഴ്സ് കോര്ഡിനേറ്റര് വി.ഇര്ഷാദ് പ്രസംഗിച്ചു. പ്രഖ്യാപന ചടങ്ങിനൊടാനുബന്ധച്ച് എംഎഎംഒ കോളജ് പൂര്വ വിദ്യാര്ഥിയും കൊണ്ടോട്ടി ഇഎംഇഎ ആര്ട്സ് ആന്റ് സയന്സ് കോളജ് ജേണലിസം വിഭാഗം മേധാവിയുമായ പ്രൊഫ. വി അബ്ദുല് മുനീര്,കോളജിലെ എംഎ ജേണലിസം, ബിഎ അഡ്വര്ടൈസിങ് ആന്റ് സെയില്സ് മാനേജ്മെന്റ് വിദ്യാര്ത്ഥികള്ക്ക് ‘ജേണലിസം ഇന് ദി ഏജ് ഓഫ് സ്റ്റോറി ടെല്ലിങ്’ എന്ന വിഷയത്തില് കരിയര് ഓറിയന്റേഷന് ക്ലാസ് നടത്തി.