
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ : കഥാകൃത്തും നോവലിസ്റ്റും ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ പുതിയ കഥാസമാഹാരം ‘ഉസ്താദ് എംബാപ്പെ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ നടനും സംവിധായനും തിയേറ്റര്‍ പ്രാക്ടീഷണറും എഴുത്തുകാരനുമായ എമില്‍ മാധവി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷാബു കിളിത്തട്ടിലിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ബുക്പ്ലസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഷാര്‍ജ പുസ്തകോത്സവത്തില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പ്രസിദ്ധീകരിച്ച് കുറഞ്ഞ ദിവസത്തിനകം രണ്ടാം പതിപ്പിലെത്തിയ പുസ്തകം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. കണ്ണീര്‍നനവുള്ള മനുഷ്യാഖ്യാനങ്ങളുടെയും മികച്ച രാഷ്ട്രീയ കഥകളുടെയും സമാഹാരമാണ് ‘ഉസ്താദ് എംബാപ്പെ’. സഊദിയില്‍ കുറച്ചുകാലം പ്രവാസിയായിരുന്ന കഥാകാരന്റെ പ്രവാസാനുഭവങ്ങളും ഇതിലെ കഥകളില്‍ നിഴലിക്കുന്നുണ്ട്.
ബുക്പ്ലസ് പ്രസിദ്ധീകരിച്ച ‘തരീമിലെ കൂടീരങ്ങള്‍, ഇസ്്ലാമോഫോബിയ,മുഹമ്മദ് നബി പാശ്ചാത്യ ചിന്തകരുടെ ദൃഷ്ടിയില്,മുത്ത് നബിയും പനിനീര് പൂവും,ശാസ്ത്രീയ വിപ്ലവം,പള്ളിദര്‍സ്,തടാകത്തില്‍ പ്രതിഫലിക്കുന്ന ഈത്തപ്പനകള്‍,വാന്‍ഗോവിന്റെ ചെവി,ഹൈഫയിലേക്ക് തിരിച്ച് പോകുന്നവര്‍,ഗൂര്ക്കളുടെ നാട്ടില്‍,ദ റോഡ് അപ് നോര്‍ത്ത്,കടലാസുതോണികള്‍ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു. കുഴൂര്‍ വില്‍സണ്‍,ഡോ.സികെ അബ്ദുറഹ്്മാന് ഫൈസി,അഡ്വ. മുഹമ്മദ് സാജിദ്,സയ്യിദ് ശുഐബ് തങ്ങള്‍,ഡോ.ശഫീഖ് ഖത്തര്‍,നാസര്‍ റഹ്്മാനി പാവണ്ണ,ശഫീഖ് ഹുദവി വെളിമുക്ക്,സഫീര്‍ ബാബു, അസ്ഹറുദ്ദീന്,മുനീര്‍ തോട്ടത്തില്‍,ശിഹാബ്,കുഞ്ഞുമുഹമ്മദ്,ഡോ.അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍,ഹാഷിര്‍ കണ്ണൂര്‍,സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ പ്രസംഗി ച്ചു. മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ മുഖ്താര്‍ എഴുതിയ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ‘പുഴക്കുട്ടി’ നോവലും യുവത ബുക്സ് പ്രസിദ്ധീകരിച്ച കുട്ടികള്‍ക്കുള്ള നോവല്‍ ‘ജിന്നുകുന്നിലെ മാന്ത്രികനും’ പുസ്തകോത്സവത്തില്‍ ലഭ്യമാണ്.