കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അത്തോളി മൂര്ത്തുകണ്ടി വി കെ റോഡ് സ്വദേശി മുജീബ് റഹ്മാന് (50) അബുദാബിയില്‍ കുഴഞ്ഞു വിണ് മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം കേള്‍ക്കാന്‍ വരുന്നിതിനിടെ റോഡില്‍ വീഴുകയായിരുന്നു. ഉടനെ ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. നേരത്തെ കാര്യമായ അസുഖമൊന്നും ഉണ്ടായിരുന്നില്ല. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മുജീബ് ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന മിക്കവാറും പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. പരേതനായ ഉസ്സന്‍ കോയയുടെയും സുഹറാബിയുടേയും മകനാണ്. ഭാര്യ:സുഹറ വിദ്യാര്‍ഥികളായ മിന്‍ഹാ ഫാത്തിമ, മുന ഫാത്തിമ മക്കളാണ്. പരേതനായ ഫൈസല്‍ മൂര്ത്തികണ്ടി, നദീറ, ബെസീന, സുഫൈറ എന്നിവര്‍ സഹോദരങ്ങളാണ്. സഹോദരന് ഫൈസല്‍ ഒന്നര മാസം മുമ്പാണ് മരണപ്പെട്ടത്.