ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അബൂദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുജീബ് മൊഗ്രാല്‍ മെമ്മോറിയല്‍ ഇന്‍ഡോര്‍ നാനോ ക്രിക്കറ്റ് സീസണ് രണ്ടില്‍ ഫ്രണ്ട്സ് ഇലവന് മാംഗ്ലൂര്‍ ജേതാക്കളായി. അബുദാബി എറണാംകുളം ജില്ലാ കെഎംസിസി റണ്ണേഴ്സപ്പായി. ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര് അധ്യക്ഷനായി. ട്രഷറര്‍ ബിസി അബൂബക്കര്‍ ബാറ്റ് ചെയ്ത് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇസ്ലാമിക് സെന്ററിന്റെയും കെഎംസിസിയുടെയും നേതാക്കള്‍ തമ്മില്‍ നടന്ന സൗഹൃദ മത്സരം സമനിലയില്‍ പിരിഞ്ഞു.
സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാര്, കള്‍ച്ചറല്‍ സെക്രട്ടറി മഷ്ഹൂദ് നീര്ച്ചാല്,എജ്യൂക്കേഷന്‍ സെക്രട്ടറി ഹാഷിം ഹസന്‍കുട്ടി,സാഹിത്യ വിഭാഗം സെക്രട്ടറി ജാഫര്‍ കുറ്റിക്കോട്,കെഎംസിസി നേതാക്കളായ അഡ്വ.മുഹമ്മദ് കുഞ്ഞി,സലാം ഒഴൂര്‍,ഹംസ നടുവില്‍,അനീസ് മാങ്ങാട്,ഷാനവാസ് പുളിക്കല്‍,ഹനീഫ പടിഞ്ഞാറേമൂല,ഹൈദര്‍ ബിന്‍ മൊയ്തു നെല്ലിശ്ശേരി,ഷബീര്‍ ബനിയാസ് സ്പൈക്, മുഹമ്മദ് ഞെക്ലി,ഷബിനാസ്,അഷ്റഫ് പികെ,ഹസന് കുഞ്ഞി,അഷ്റഫലിപുതുക്കുടി,അലി പാലക്കോട്,ഷാഹിദ് ചെമ്മുക്കന്‍,സിറാജ് ആതവനാട്,റഹീസ് ചെമ്പിലോട്,ഫൈസല്‍ പെരിന്തല്‍മണ്ണ,ജലീല്‍ കരിയാടത്ത്,ഇസ്മായില്‍,നബീല്‍ മുജീബ് പ്രസംഗിച്ചു. ഷഖീബ്,ഷബീര്‍,അലി കോട്ടക്കല്‍,അഷ്റഫ് ടിഎ,മുസ്തഫ വളപ്പില്‍ മത്സരം നിയന്ത്രിച്ചു. ടൂര്‍ണമെന്റിലെ മികച്ച ബറ്ററായി ഷാബുദ്ദീന്‍ ഹാഫിസിനെയും മികച്ച ബൗളറും മികച്ച കളികാരനുമായി അനില്‍ പാലക്കാടിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്,ഹുസൈന് സികെ,മഷൂദ് നീര്ച്ചാല്,അനീസ് മങ്ങാട് എന്നിവര്‍ വിതരണം ചെയ്തു.
സ്പോര്‍ട്സ് വിങ് അംഗങ്ങളായ മുഹമ്മദ് ഞെക്ലി,ഷബീനാസ്,കബീര്‍ തൃശൂര്‍,മുന്‍ സ്പോര്‍ട്സ് സെക്രട്ടറി ജലീല്‍,ഫൈസല്‍ പെരിന്തല്‍മണ്ണ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി. സ്പോര്‍ട്സ് സെക്രട്ടറി ഹുസൈന് സികെ സ്വാഗതവും കണ്‍വീനര്‍ സമീര്‍ പുറത്തൂര്‍ നന്ദിയും പറഞ്ഞു.
വോളി ഫെസ്റ്റ് സീസണ് 227ന് ദുബൈയില്‍