
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ മാടായിലെ സാമൂഹ്യ,ജീവകാരുണ്യ പ്രവര്‍ത്തകനും വെങ്ങര രിഫായി ജുമാമസ്ജിദ് കമ്മിറ്റി സീനിയര്‍ നേതാവുമായ എസ്പി മുഹമ്മദ് ഹാജിയെ യുഎഇ വെങ്ങര രിഫായി കൂട്ടായ്മ ആദരിച്ചു. ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലം പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിലവില്‍ നാട്ടിലും പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത് പുതുതലമുറ പാഠമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വെങ്ങര രിഫായി ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ എന്‍കെ ആമുഞ്ഞി,കെ.മഹ്മൂദ്,എംകെ ഇഖ്ബാല്‍,ടിപി ഹമീദ്,എംകെ സാജിദ്,കെ.മുഹമ്മദ് അര്‍ഷദ്,ഡോ.മുനീബ് മുഹമ്മദലി പ്രസംഗിച്ചു. എസ്പി മുഹമ്മദ് ഹാജിയെ പുന്നക്കന്‍ മുഹമ്മദലി ഷാളണിയിച്ച് ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം മറുപടി പ്രസംഗം നടത്തി. ജനറല്‍ സിക്രട്ടറി കെ.മുഹമ്മദ് ശരീഫ് സ്വാഗതവും ട്രഷറര്‍ കെ.ആസാദ് നന്ദിയും പറഞ്ഞു. ഇഫ്താറോടു കൂടിയാണ് സംഗമം അവസാനിച്ചത്.