
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദോഹ: കെഎംസിസി ഖത്തര്‍ കൈപ്പമംഗലം മണ്ഡലം കമ്മിറ്റി കെ.മുഹമ്മദ് ഈസ അനുസ്മരണവും സീറോ ബാലന്‍സ് പ്രഖ്യാപനവും നടത്തി. സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന് ഉദ്ഘാടനവും കെ.മുഹമ്മദ് ഈസ അനുസ്മരണ പ്രഭാഷണവും നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് സലീം ചാമക്കാല അധ്യക്ഷനായി. ഗ്ലോബല്‍ കെഎംസിസി വൈസ് പ്രസിഡന്റ് എസ്എഎം ബഷീറിനെ ജില്ലാ പ്രസിഡന്റ് ഇന്‍ ചാര്‍ജ് അബ്ദുല്‍ മജീദും സെക്രട്ടറി നസീര്‍ അഹമ്മദും ഷാളണിയിച്ച് ആദരിച്ചു. ലുഖ്മാനുല്‍ ഹകീം ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. സംസ്ഥാന സെക്രട്ടറി സമീര്‍ പട്ടാമ്പി സീറോ ബാലന്‍സ് പ്രഖ്യാപനം നടത്തി. സീറോ ബാലന്‍സ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ഇസ്മയീല്‍ ചളിങ്ങാടിനെ സംസ്ഥാന ഉപദേശക സമിതി അംഗം ഹംസക്കുട്ടിയും സെക്രട്ടറി സമീര്‍ പട്ടാമ്പിയും ആദരിച്ചു. എവിഎ ബക്കര്‍, അബ്ദുല്‍ മജീദ്,നസീര്‍ അഹമ്മദ്,കബീര്‍ കാട്ടൂര്‍,ഇസ്മയീല്‍ ചളിങ്ങാടിനെ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് നൗഷാദ് പാലക്കലിനെ മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ എവിഎ ബക്കറും ജില്ലാ ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദും മെമെന്റോ നല്കി ആദരിച്ചു. മുസ്തഫ മുറിത്തറ റമസാന്‍ റിലീഫ് ഉദ്ഘാടനം ചെയ്തു. നൗഷാദ് മലബാര്‍ സ്വാഗതം പറഞ്ഞു. അക്ബര്‍ വാഹിദ് ഖിറാഅത്ത് നടത്തി. റാഫി പെരിഞ്ഞനം,മുസ്തഫ മുറിത്തറ,ഷരീഫ് പതിയാശ്ശേരി,അമീര്‍ കൊറ്റായി,ലത്തീഫ് ചളിങ്ങാട് എന്നിവരാണ് സീറോ ബാലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുറ്റ പിന്‍ബലമേകിയത്.