
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: മനുഷ്യനന്മക്ക് വേണ്ടി മുന്നണി പോരാളിയായി തുടരുന്ന യുഎഇക്ക് പുതിയ ജീവകാരുണ്യ പ്രസ്ഥാനം. മുഹമ്മദ് ബിന്‍ സായിദ് ഫൗണ്ടേഷന് ഫോര്‍ ഹ്യുമാനിറ്റി എന്ന പേരിലാണ് ഫൗണ്ടേഷന് പ്രവര്‍ത്തിക്കുക. ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസനം വര്‍ധിപ്പിക്കുന്നതിനുമുള്ള സുസ്ഥിര സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിന് ഫൗണ്ടേഷന് രാജ്യങ്ങളുമായും അന്താരാഷ്ട്ര പങ്കാളികളുമായും പ്രവര്‍ത്തിക്കും.
പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്റ് ഫാളന്‍ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്‍മാനും ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ആന്റ്ഫിലാന്ത്രോപ്പിക് കൗണ്‍സില്‍ ചെയര്‍മാനും എര്‍ത്ത് സായിദ് ഫിലാന്ത്രോപ്പിസിന്റെ ചെയര്‍മാനുമായ ശൈഖ് തിയാബ് ബിന്‍ മുഹമ്മദിന്റെ സാന്നിധ്യത്തില്‍ അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയില്‍ ഫൗണ്ടേഷനില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘത്തെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് സ്വീകരിച്ചുവെന്ന് സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. ജീവകാരുണ്യ, മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, എല്ലാവര്ക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഫൗണ്ടേഷന്റെ ദൗത്യത്തെക്കുറിച്ച് ശൈഖ് മുഹമ്മദിന് വിശദീകരിച്ചു. റമസാന്‍ 19ന് ആചരിച്ച സായിദ് മാനുഷിക ദിനത്തോടനുബന്ധിച്ച് മുഹമ്മദ് ബിന്‍ സായിദ് ഫൗണ്ടേഷന് ഫോര്‍ ഹ്യുമാനിറ്റി സ്ഥാപിക്കാന്‍ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് നേരത്തെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
യുഎഇ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മാനുഷിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്നതാണ് ഈ ദിനം. ‘നവീകരണങ്ങളെ ഉത്തേജിപ്പിച്ചും, പുതിയ പരിഹാരങ്ങള്‍ തേടിയും, ലോകമെമ്പാടുമുള്ള സമൂഹങ്ങളുടെ പുരോഗതിക്ക് പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും കൂടുതല്‍ നീതിയുക്തമായ ഒരു ലോകം വാര്‍ത്തെടുക്കാനുള്ള യുഎഇയുടെ ദൃഢനിശ്ചയത്തെ മുഹമ്മദ് ബിന്‍ സായിദ് ഫൗണ്ടേഷന് ഫോര്‍ ഹ്യുമാനിറ്റി പ്രതിഫലിപ്പിക്കുന്നതായി ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യ ക്ഷേമത്തിന് ഫൗണ്ടേഷന് നിക്ഷേപം നടത്തും. അഞ്ച് വര്‍ഷത്തെ കാലയളവില്‍ ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 50ലധികം രാജ്യങ്ങളിലെ 500 ദശലക്ഷത്തിലധികം ആളുകളിലേക്ക് അതിന്റെ സേവനങ്ങള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിച്ച ശൈഖ് സായിദിന്റെ വാര്‍ഷിക സ്മരണാര്‍ത്ഥം എമിറേറ്റ്സ് സായിദ് മാനുഷിക ദിനമായി ആഘോഷിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം. പോളിയോ, മലേറിയ, അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങള്‍ എന്നിവ അവസാനിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതകളോടെ റീച്ചിംഗ് ദി ലാസ്റ്റ് മൈല്‍ ഫണ്ടും ഫൗണ്ടേഷന് ഉള്‍ക്കൊള്ളും. ആഗോള മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ശൈഖ് മുഹമ്മദ് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച എര്‍ത്ത് സായിദ് ഫിലാന്ത്രോപ്പീസ് എന്ന സംഘടനയുടെ കീഴിലാണ് ഫൗണ്ടേഷന് പ്രവര്‍ത്തിക്കുക. രോഗങ്ങള്‍ തടയുന്നതിനും യുദ്ധവും പ്രകൃതിദുരന്തങ്ങളും ബാധിച്ച സമൂഹങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ മാനുഷിക നഷ്ടം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളിലൂടെ ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനുള്ള പ്രതിബദ്ധത യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.
2017ല്‍, ശൈഖ് മുഹമ്മദും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനും ചേര്‍ന്ന് 10 വര്‍ഷത്തെ $500 മില്യണ്‍ പദ്ധതിയായ റീച്ചിംഗ് ദി ലാസ്റ്റ് മൈല്‍ ഫണ്ട് ആരംഭിച്ചു. അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങളെ ഇല്ലാതാക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദൗത്യത്തെ ഈ ഫണ്ട് സഹായിക്കുന്നു. 2023 ഒക്ടോബര്‍ 7ന് ഗസ്സയില്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടതിനുശേഷം യുഎഇ ഫലസ്തീന് ജനതയ്ക്ക് നിര്‍ണായക സഹായം ചെയ്തുവരുന്നു. ഇതിനകം നിരവധി സഹായങ്ങള്എത്തിച്ചു.