
ഇന്ത്യ-യുഎഇ സഹകരണം ‘ആകാശ’ത്തോളം ഉയരെ
ദുബൈ : കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ എംഎസ്എഫ് യൂണിയന് ഭാരവാഹികളെ ദുബൈ കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ചരിത്രത്തില്‍ ആദ്യമായി എസ്എഫ്ഐ കുത്തക തകര്‍ത്തു കൊടുങ്ങല്ലൂര്‍ കെകെടിഎം കോളജില്‍ നിന്നും യുണിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ഷിഫാന കെ.കെ,ബോട്ടണി റെപ് ആയിഷ റിസ,പി.ജി റെപ് അന്‍സിയ റഹ്മാന് യൂണിറ്റ് പ്രസിഡന്റ് ഫാത്തിമ ജന്ന,ജനറല്‍ സെക്രട്ടറി അഞ്ചലി എന്നിവരെ യോഗം അഭിനന്ദിച്ചു. കൊടുങ്ങല്ലൂര്‍ മണ്ഡലം കുടുംബസംഗമം നവംബര്‍ 24ന് നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ അബ്ദുറഹ്മാന്‍കുട്ടി കൊടുങ്ങല്ലൂര്‍ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍,സത്താര്‍ മാമ്പ്ര പങ്കെടുത്തു. അഷ്റഫ് മാള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി സലാം മാമ്പ്ര സ്വാഗതവും ഇബ്രാഹിം കടലായി നന്ദിയും പറഞ്ഞു