27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി: മാട്ടൂല്‍ കെഎംസിസി 30ന് ഹുദൈരിയാത്ത് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മാട്ടൂല്‍ പ്രീമിയര്‍ ലീഗ് (എംപിഎല്‍) സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം മാട്ടൂല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി സിഎംവി ഫത്താഹ് വെല്‍ടെക് എംഡി ഫൈസല്‍ സിവിക്ക് നല്കി പ്രകാശനം ചെയ്തു. അബുദാബി സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസഫ്,കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് മുസ്തഫ സിഎംകെ,ലത്തീഫ് എം, നാസിഹ്,ഷഫീഖ് കെപി,ഹംദാന്‍ ഹനീഫ്,സിദ്ദിഖ് ടിഎംവി,ഷഫീഖ് എംഎവി,നൗഷാദ്,മഷ്ഹൂദ്,ശുകൂര്‍ മടക്കര പങ്കെടുത്തു. ടൂര്‍ണമെന്റില്‍ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. കൂടാതെ 15 വയസിനു താഴെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ എംപിഎല്‍ ടൂണമെന്റും ഇതേ ദിവസം നടക്കും. വിവരങ്ങള്‍ക്ക് 050 4182266 നമ്പറില്‍ ബന്ധപ്പെടുക.