
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: മാതൃദിനത്തില്‍ ലോകമെമ്പാടുമുള്ള മാതാക്കള്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികള്‍ക്ക് വഴികാട്ടിയായി വര്‍ത്തിക്കുകയും അവരുടെ സ്വപ്നങ്ങളെ ധൈര്യത്തോടെ പിന്തുടരാന് സഹായിക്കുകയും ചെയ്യുന്നവരാണ് മാതാക്കളെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സന്ദേശത്തില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. തന്റെ സ്വന്തം മാതാവ് ഉള്‍പ്പെടെ നല്കിയ മഹത്തായ സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 21ന് മാതൃദിനം ആചരിക്കുന്നു.
‘എന്റെ മാതാവിനും എല്ലായിടത്തുമുള്ള മാതാക്കള്‍ക്കും എന്റെ ആശംസകള്‍. നിങ്ങളുടെ കാരുണ്യം, ജ്ഞാനം,ശക്തി എന്നിവയിലൂടെ ഞങ്ങളുടെ സ്വപ്നങ്ങളെ ധൈര്യത്തോടെ പിന്തുടരാന് പ്രചോദിപ്പിക്കുന്ന വഴികാട്ടിയാണ് നിങ്ങള്‍,’ ശൈഖ് മുഹമ്മദ് എക്സില്‍ എഴുതി. ‘ഇന്നും എല്ലാ ദിവസവും നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിനും ഞങ്ങള്‍ നന്ദി പറയുന്നു.ദുബൈ ഭരണാധികാരിയായ വൈസ് പ്രസിഡന്റും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദും ജീവിതങ്ങളെ രൂപപ്പെടുത്തുന്നതില്‍ അമ്മമാരുടെ നിര്‍ണായക പങ്കിനെ പ്രശംസിച്ചു. ‘മാതാവാണ് ആദ്യ ജന്മനാട്, ആദ്യ സ്നേഹം,ആദ്യ വിദ്യാലയം,ഒരിക്കലും മങ്ങാത്ത ശാശ്വത സ്നേഹം,’ ശൈഖ് മുഹമ്മദ് എക്സില്‍ എഴുതി. ‘നമ്മുടെ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നമ്മുടെ മാതാക്കളുടെ ത്യാഗങ്ങളുടെ ഭാഗമാണ്. എല്ലാ വര്‍ഷവും, അമ്മമാര്‍ നന്മയാല് അനുഗ്രഹിക്കപ്പെടട്ടെ. എല്ലാ വര്‍ഷവും മാതാക്കള്‍ ഏറ്റവും വിലപ്പെട്ട നിധിയും ഏറ്റവും വലിയ അനുഗ്രഹവുമായി നിലനില്ക്കട്ടെ. എല്ലാ വര്‍ഷവും മാതാക്കള്‍ ജീവിതത്തിലെ ഏറ്റവും സുന്ദരിയും മികച്ച ഭാഗവുമാകട്ടെ.’ യുകെ, അയര്‍ലന്‍ഡ്,നൈജീരിയ എന്നിവിടങ്ങളില്‍ ഈ വര്‍ഷം മാര്‍ച്ച് 30നാണ് മാതൃദിനാചരണം.