ഗള്‍ഫ് കപ്പ് ഫൈനല്‍ ഒമാന്‍-ബഹ്റൈന്‍ കിരീടപ്പോരാട്ടം ഇന്ന്
അബുദാബി : അബുദാബി ശൈഖ് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ ഭാഗ്യശാലികളില്‍ ഏറെയും ഇന്ത്യക്കാര്‍. ഇവരില്‍ തന്നെ ഏറെയും മലയാളികളാണെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞദിവസം നടന്ന പ്രതിവാര നറുക്കെടുപ്പില്‍ നാമ്പല്ലി രാജമല്ലിയെന്ന ഹൈദരാബാദ് സ്വദേശിയാണ് ദശലക്ഷം ദിര്‍ഹത്തിന് അര്‍ഹനായത്. അറുപതുകാരനായ ഇദ്ദേഹം അബുദാബിയിലെ ഒരു കെട്ടിടത്തില്‍ വാച്ച്മാനായി ജോലി ചെയ്യുകയാണ്. അടുത്ത സുഹൃത്തുക്കളായ ഇരുപതു പേരെ ചേര്‍ത്താണ് ടിക്കറ്റെടുത്തത്. 269ാമത് സീരീസ് നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹം മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനായിരുന്നു ലഭിച്ചത്. 268ാമത് സീരീസില്‍ 20 ദശലക്ഷം ദിര്‍ഹം നേടിയതും മലയാളി തന്നെ. പ്രിന്‍സ് കൊളശ്ശേരിക്കായിരുന്നു ആ മഹാഭാഗ്യം. ഗോള്‍ഡ് കോയിന്,ബിഎംഡബ്ല്യൂ കാര്‍ തുടങ്ങി 25 ദശലക്ഷം ദിര്‍ഹം വരെ സ്വന്തമാക്കുന്നതില്‍ ഇതുവരെയുള്ള കണക്കനുസരിച്ചു ഇന്ത്യക്കാരാണ് മുന്നിലുള്ളത്. 258,259, 260,261,262,264,265 എന്നീ സീരീസുകളെല്ലാം ഇന്ത്യക്കാര്‍ ഇതിലേറെയും മലയാളികളാണ് സ്വന്തമാക്കിയത്. പത്തുമുതല്‍ 20 ദശലക്ഷംവരെയാണ് ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ 266,277 നറുക്കെടുപ്പുകളില്‍ യഥാക്രമം 15 ദശലക്ഷം,20 ദശലക്ഷം വീതം ബംഗ്ലാദേശുകാരായ പ്രവാസികള്‍ക്കാണ് ലഭിച്ചത്. ഇവരില്‍ പലരും സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരുമൊക്കെയായി സംഘം ചേര്‍ന്നാണ് ടിക്കറ്റ് എടുക്കുന്നത്. അതുകൊണ്ടുതന്നെ ഭൂരിഭാഗവും സാധാരണക്കാരായ പ്രവാസികളാണ്.
ടിക്കറ്റെടുക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നതാണ് വിജയികളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ ഉണ്ടാകുന്നതിന് കാരണമെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് ബിഗ് ടിക്കറ്റ് അധികൃതര്‍ നേരത്തെ മറുപടി നല്‍കിയിരുന്നു. മുമ്പ് നടന്നിരുന്ന നറുക്കെടുപ്പുകളില്നിന്നും വ്യത്യസ്തമായി അടുത്തകാലത്തായി പ്രതിദിനം,പ്രതിവാരം എന്നിങ്ങിനെയെയുളള നറുക്കെടുപ്പുകള്‍ നടക്കുന്നതുകൊണ്ട് വിജിയകളുടെ എണ്ണം വര്‍ധിക്കുകയാണ്. നേരത്തെ യാത്രക്കാര്‍ക്ക് മാത്രമാണ് ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ പിന്നീട് ഓണ്‍ലൈനിലൂടെ ടിക്കറ്റെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ടിക്കറ്റ് എടുക്കുന്നതിലും ഇന്ത്യക്കാര്‍ വിശിഷ്യാ മലയാളികള്‍ മുന്നിട്ടുനിന്നു. വര്‍ഷങ്ങളായി മുടങ്ങാതെ പണം മുടക്കുന്നവര്‍ അനവധിയാണ്. ഓരോ മാസവും ശമ്പളം കിട്ടുമ്പോള്‍ 10 മുതല്‍ 100 ദിര്‍ഹം വരെ ഇതിനായി മാറ്റിവെക്കുന്നവരുണ്ട്. ഓരോ നറുക്കെടുപ്പും പ്രതീക്ഷയോടെ കാത്തിരിക്കുന്നവരില്‍ ഇതിനകം പതിനായിരത്തിലധികം ദിര്‍ഹം ചെലവഴിച്ചവരുമുണ്ട്. എന്നെങ്കിലും ഒരുദിവസം തങ്ങളെയും ഭാഗ്യം തുണക്കാതിരിക്കില്ല എന്ന പ്രതീക്ഷയില്‍ ഇവരുടെ പോക്കറ്റില്നിന്നും ഓരോമാ സവും ചെറിയ തുകയെങ്കിലും നഷ്ടമാകുന്നു. അതേസമയം വര്‍ഷങ്ങളായി സ്ഥിരമായി ടിക്കറ്റെടുക്കുന്ന നിരവധിപേര്‍ ഒരിക്കല്‍പോലും ഭാഗ്യം തേടിയെത്താത്തതില്‍ നിരാശരുമാണ്. ഒരുദശലക്ഷം ദിര്‍ഹം സമ്മാനമായി ലഭിക്കുന്ന പ്രതിവാര നറുക്കെടുപ്പ് 31ന് നടക്കും. ടിക്കറ്റെടുത്തവരെല്ലാം ചൊവ്വാഴ്ചയിലെ നറുക്കെടുപ്പും കാത്തിരിക്കുകയാണ്. പുതുവര്‍ഷ സമ്മാനം ആര്‍ക്ക് ലഭിക്കുമെന്ന ആകാംക്ഷയിലാണ് ഓരോരുത്തരും.