
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിലായി 54ലധികം പുതിയ പള്ളികള്‍ ഉദ്ഘാടനം ചെയ്തതായി ജനറല്‍ അതോറിറ്റി ഓഫ് ഇസ്്ലാമിക് അഫയേഴ്സ്,എന്‍ഡോവ്മെന്റ്സ് ആന്റ് സകാത്ത് അധികൃതര്‍ അറിയിച്ചു. കൂടാതെ 152ലധികം പള്ളികളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. പുതിയ പരവതാനികള്‍,എയര്‍ കണ്ടീഷനിംഗ്,ഉയര്‍ന്ന നിലവാരമുള്ള ശബ്ദ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ മികച്ച മാനദണ്ഡങ്ങള്‍ക്കും രീതികള്‍ക്കും അനുസൃതമായാണ് നവീകരണം നടത്തിയത്. പുതിയ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും പള്ളി നിര്‍മാണം വിപുലീകരിക്കുന്നതിനും നഗര വികസനത്തിനൊപ്പം പള്ളികളുടെ വിപുലീകരണവും അതോറിറ്റിയുടെ പ്രതിബദ്ധതയാണെന്ന് ചെയര്മാന് ഡോ.ഉമര്‍ ഹബ്തൂര് അല്‍ ദാരി വ്യക്തമാക്കി. പ്രതിവര്‍ഷം നിരവധി പള്ളികള്‍ നിര്‍മിക്കുന്നുണ്ട്. പള്ളികള്‍ നന്മയുടെ ഉറവിടമാണെന്നും സഹകരണത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമാണെന്നും മതപരവും സാമൂഹികവുമായ ദൗത്യം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.