
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: യുഎഇയുടെ പ്രകൃതിവിഭവങ്ങളില്‍ നിന്നും കൃത്രിമ ചന്ദ്ര പൊടി വികസിപ്പിച്ച് അബുദാബി ശാസ്ത്രജ്ഞരുടെ സംഘം. ചന്ദ്രോപരിതലത്തില്‍ ഇമാറാത്തി ബഹിരാകാശയാത്രികരെ ഇറക്കാനുള്ള രാജ്യത്തിന്റെ ശ്രമത്തിന് അടിത്തറ പാകാന്‍ അബുദാബി ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഇത് വികസിപ്പിച്ചെടുത്തത്. എമിറേറ്റ്സ് ലൂണാര്‍ സിമുലന്റ് എന്നറിയപ്പെടുന്ന ഈ പദാര്‍ത്ഥം, രാജ്യത്തിന്റെ ഭാവി ചന്ദ്ര ദൗത്യങ്ങള്‍ക്കുള്ള മുന്നേറ്റങ്ങള്‍ക്ക് ശക്തിപകരുമെന്നും ഇത് പരീക്ഷിക്കാന്‍ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കുമെന്നും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി അബുദാബി ബഹിരാകാശ പര്യവേക്ഷണ ലബോറട്ടറിയിലെ ഗവേഷകര്‍ പറഞ്ഞു. ജ്യോതിശാസ്ത്രജ്ഞയായ ഡോ. ദിമിത്ര അത്രിയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍, യുഎഇയില്‍ കാണപ്പെടുന്ന അനോര്‍ത്തോസൈറ്റ് സമ്പുഷ്ടമായ പാറകളില്‍ നിന്നാണ് ഇത് സൃഷ്ടിച്ചെടുത്തത്. ചന്ദ്രന്റെ സാമ്പിളുകളുടെ ധാതുക്കളും രാസഘടനയും ഈ പാറകളുമായി വളരെ സാമ്യമുള്ളതിനാല്‍ അവ പരീക്ഷണത്തിന് അനുയോജ്യമാകും. ഈ കണ്ടെത്തല്‍ യുഎഇയുടെ വളരുന്ന ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളെ ഉത്തേജിപ്പിക്കും. കഴിഞ്ഞ മാസം, മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ സലേം അല്‍ മാരി, 10 വര്‍ഷത്തിനുള്ളില്‍ ഒരു എമിറാറ്റി ബഹിരാകാശയാത്രികനെ ചന്ദ്രനില്‍ എത്തിക്കുക യുഎഇയുടെ ലക്ഷ്യമാണെന്ന് പ്രസ്താവിച്ചിരുന്നു.
‘ഗ്രഹശാസ്ത്രത്തിന്റെ പുരോഗതിക്കായി പ്രാദേശിക ഭൂമിശാസ്ത്ര വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ, ഈ പദ്ധതി ബഹിരാകാശ പര്യവേഷണത്തില്‍ യുഎഇയുടെ പങ്ക് ശക്തിപ്പെടുത്തുമെന്ന് ബഹിരാകാശ പര്യവേഷണ ലബോറട്ടറിയിലെ പ്രധാന ഗവേഷകനായ ഡോ. അത്രി പറഞ്ഞു. ചൊവ്വയെ പരിക്രമണം ചെയ്യുന്ന ഹോപ്പ് പ്രോബ്, ചന്ദ്ര പര്യവേക്ഷണ പരിപാടി, ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഛിന്നഗ്രഹ വലയത്തിലേക്കുള്ള ബഹിരാകാശ പറക്കല്‍ എന്നിവയുള്‍പ്പെടെ യുഎഇ നയിക്കുന്ന നിരവധി ദൗത്യങ്ങള്‍ക്ക് പിന്നിലുള്ള ശാസ്ത്ര സംഘത്തിന്റെ ഭാഗമാണ് അദ്ദേഹം.
ഭൂമിയുടെ ലിത്തോസ്ഫിയറിന്റെ അല്ലെങ്കില്‍ പുറംതോടിന്റെ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു ഭാഗം ഉള്‍ക്കൊള്ളുന്ന യുഎഇയിലെ പുരാതന ഭൂമിശാസ്ത്ര രൂപീകരണമായ സെമൈല് ഓഫിയോലൈറ്റ് കോംപ്ലക്സില്‍ നിന്നാണ് അനോര്‍ത്തോസൈറ്റ് സമ്പുഷ്ടമായ പാറകള്‍ ലഭിച്ചത്.
ബഹിരാകാശത്ത് മനുഷ്യ സാന്നിധ്യം കെട്ടിപ്പടുക്കുന്നതിനുള്ള ദീര്‍ഘകാല ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി, ചന്ദ്ര കൃഷിയിലും ചന്ദ്രനില്‍ ഭക്ഷണം വളര്‍ത്തുന്നതിലും ഈ പദാര്‍ത്ഥത്തിന്റെ ഉപയോഗ സാധ്യതയും ഗവേഷകര്‍ പര്യവേക്ഷണം ചെയ്തു. സമീപ വര്‍ഷങ്ങളില്‍ ആഗോള ബഹിരാകാശ മത്സരത്തില്‍ എമിറേറ്റ്സ് വലിയ മുന്നേറ്റം നടത്തി. 2019 സെപ്റ്റംബറില്‍ ബഹിരാകാശത്തേക്ക് പറന്ന ആദ്യത്തെ ഇമാറാത്തി ഹസ്സ അല്‍ മന്‍സൂരി ചരിത്രം സൃഷ്ടിച്ചു. തുടര്‍ന്ന് 2023 മാര്‍ച്ചില്‍ സുല്‍ത്താന്‍ അല്‍ നെയാദിയെ ബഹിരാകാശത്ത് ദീര്‍ഘനേരം സഞ്ചരിക്കുന്ന ആദ്യത്തെ അറബ് ബഹിരാകാശയാത്രികനായി തിരഞ്ഞെടുത്തു. ഒരു ഇമാറാത്തിയെ സ്റ്റേഷനിലേക്ക് അയയ്ക്കുന്നതിന് പകരമായി, യുഎസ് നയിക്കുന്ന ചന്ദ്രനെ ചുറ്റുന്ന ഗേറ്റ്വേയുടെ ഒരു പ്രധാന ഘടകം സംഭാവന ചെയ്യുന്നതിനായി യുഎഇ നാസയുമായി ഒപ്പുവച്ചിരുന്നു.