
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
റിയാദ്: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി തയാറാക്കിയ ‘കെഎംസിസി കണക്ട്’ മൊബൈല്‍ ആപ് ലോഞ്ച് ചെയ്തു. സംഘടനാ പ്രവര്‍ത്തകരുമായുള്ള ബന്ധം കൂടുതല്‍ വിപുലവും ശക്തവുമാക്കുന്നതിനും മുഴുവന്‍ അംഗങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങളും പ്രൊജക്ടുകളും ഡിജിറ്റലായി ക്രമീകരിക്കുന്നതിനും വേണ്ടിയാണ് ആപ്പ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. പ്രവര്‍ത്തകരുടെ വിവിധ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന ആപ് രാജ്യത്തെ തൊഴിലവസരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും തൊഴിലന്വേഷകര്‍ക്ക് എളുപ്പത്തില്‍ ജോലി കണ്ടെത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ഇഎല്‍എം. കമ്പനി സോഫ്റ്റ്വെയര് എഞ്ചിനീയറിങ് വിഭാഗം തലവന്‍ മുഹമ്മദ് ഷഫീഖ് ‘കണക്ട്’ ലോഞ്ചിങ് നിര്‍വ്വഹിച്ചു. ആപ്പിന്റെ വിവിധ ഫീച്ചറുകളെയും പ്രവര്‍ത്തനരീതിയെയും കുറിച്ച് കെഎംസിസി ജില്ലാ സെക്രട്ടറി ഫൈസല്‍ പൂനൂര് വിശദീകരിച്ചു. ചടങ്ങില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ,ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര,ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമത്ത്,ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി,ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം,ഓര്‍ഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ,ട്രഷറര്‍ റാഷിദ് ദയ,വര്‍ക്കിങ് പ്രസിഡന്റ് റഷീദ് പടിയങ്ങല്‍ പങ്കെടുത്തു.