
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ഇതുവരെ കണ്ടതിനേക്കാളും മെച്ചപ്പെട്ടതും ഗുണപരവുമായ മാറ്റങ്ങളോടെയായിരിക്കും പുതുതലമുറ രൂപപ്പെടുകയെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫ.എം.എം നാരായണന് അഭിപ്രായപ്പെട്ടു. അബുദാബിയില്‍ പൊന്നാനി എംഇഎസ് കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ‘മെസ്പൊ അബുദാബി’ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. ഇപ്പോള്‍ ജീവിക്കുന്ന മനുഷ്യ വംശം അവരുടെ മുന്‍ തലമുറകളെക്കാള് ജീവിത നിലവാരത്തിലും പെരുമാറ്റത്തിലും വിചാരത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം മുന്നേറ്റം നടത്തിയവരാണ്. ഭാവിയിലെ മനുഷ്യ വംശം ചരിത്രപരമായും സാമൂഹ്യ ശാസ്ത്രപരമായും, ജൈവപരമായും സാംസ്കാരികമായും കൂടുതല്‍ ഗുണപരമായി പരിണമിച്ചതായിരിക്കുമെന്നും പൊന്നാനി എംഇഎസ് കോളജിലെ മലയാള വകുപ്പ് മുന്‍ മേധാവികൂടിയായ പ്രഫ.എംഎം നാരായണന് അഭിപ്രായപ്പെട്ടു. ‘മെസ്പൊ അബുദാബി’ പ്രസിഡന്റ് അഷ്റഫ് പന്താവൂര്‍ അധ്യക്ഷനായി. അന്തരിച്ച പ്രഫ.ഗംഗാദേവിയെ അനുസ്മരിച്ച് അബ്ദുല്‍ മജീദ് പൊന്നാനി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശക്കീബ് പൊന്നാനി സ്വാഗതവും ട്രഷറര്‍ റാഫി പാടൂര്‍ നന്ദിയും പറഞ്ഞു.