
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
യുവകലാസാഹിതി അവാര്‍ഡ് പി.ബാവ ഹാജിക്ക് സമ്മാനിച്ചു
പ്രവാസികളുടെ പേര് റേഷന്‍ കാര്‍ഡില്‍ എളുപ്പത്തില്‍ ചേര്‍ക്കാമെന്നും അതിനുള്ള സൗകര്യം കൂടുതല്‍ സുതാര്യമാക്കിയിട്ടുണ്ടെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. പ്രവാസികള്‍ നാട്ടില്‍ പോകുന്ന വേളകളില്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. യുവകലാസാഹിതി അബുദാബിയുടെ യുവകലാസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശപ്പ് രഹിത കേരള പദ്ധതിക്കായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് വരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭവനരഹിതരായ ആളുകള്‍ക്ക് പരമാവധി വീടുകള്‍ നല്കാന് കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവകലാസാഹിതിയുടെ മുഗള്‍ ഗഫൂര്‍ അവാര്‍ഡ് സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും സീനിയര്‍ പ്രവാസിയുമായ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജിക്ക് മന്ത്രി സമ്മാനിച്ചു. യുകലാസാഹിതി പ്രസിഡന്റ് റോയ് എ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി പ്രസിഡന്റ് റോയ് ഐ വര്‍ഗീസ്, സെക്രട്ടറി രാകേഷ് നമ്പ്യാര്‍, സിയാദ് (ശക്തി തിയറ്റേഴ്സ്), സൂരജ് പ്രഭാകന്‍ (അഹല്യ ഗ്രൂപ്പ്), റാഷിദ് പൂമാടം (ഇന്ത്യന്‍ മീഡിയ അബുദാബി), ഹിദായത്തുല്ല (ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍), തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.