ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : കുവൈത്ത് നാഷ്ണല്‍ പെട്രോളിയം കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മിന അല്‍ അഹമ്മദി റിഫൈനറി അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തിയ ഫീല്‍ഡ് സര്‍വേ പ്രകാരമാണ് 98.4 പോയിന്റുകളുമായി റെക്കോര്‍ഡ് റേറ്റിംഗില്‍ എത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് റിഫൈനറി സ്വന്തമാക്കിയിട്ടുള്ളത്. റിസ്ക് മാനേജ്മെന്റ്, ഓപ്പറേഷന് സേഫ്റ്റി എന്നീ മേഖലകളിലൂടെയാണ് റിഫൈനറി ഈ വമ്പന്‍ ആഗോള നേട്ടം കൈവരിച്ചത്.
അമേരിക്കന്‍ മാര്‍ഷ് കമ്പനി, അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ലിബര്‍ട്ടി കമ്പനി, സ്കോര്‍ കമ്പനി എന്നിങ്ങനെയുള്ള അറിയപ്പെടുന്ന ഒരു കൂട്ടം അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനികളാണ് ഫീല്‍ഡ് സര്‍വേ നടത്തിയതെന്ന് പ്രൊജക്റ്റ് ഡെപ്യൂട്ടി സി.ഇ.ഒയും കുവൈത്ത് നാഷ്ണല്‍ പെട്രോളിയം കമ്പനിയുടെ ഔദ്യോഗിക വക്താവുമായ ഗാനം അല്‍ ഒതൈബി പറഞ്ഞു. പാരിസ്ഥിതിക ഇന്ധന യൂണിറ്റുകളും അഞ്ചാമത്തെ ഗ്യാസ് ലൈനും ഉള്‍പ്പെടുത്തിയ മിന അല്‍ അഹമ്മദി റിഫൈനറിയുടെ സമീപകാല വിപുലീകരണത്തിന്റെ വെളിച്ചത്തില്‍ ഈ നേട്ടത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.