
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നലെ അബുദാബിയിലെ സ്വീഹാന്‍ പരിശീലന കേന്ദ്രത്തില്‍ ദേശീയ സേവന റിക്രൂട്ട്മെന്റില്‍ പങ്കെടുത്തവരോടൊപ്പം നോമ്പുതുറന്നു. യുഎഇ സായുധ സേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ശൈഖ് അഹമ്മദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാനും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. യുഎഇ ആചരിക്കുന്ന ‘സാമൂഹിക വര്‍ഷം’ കാമ്പയിനിന്റെ ഭാഗമായാണ് വിശുദ്ധ റമസാന്‍ മാസം ശൈഖ് ഹംദാന്‍ സൈനിക പരിശീലന കേന്ദ്രം സന്ദര്‍ശിച്ച് ഇഫ്താറില്‍ പങ്കെടുത്തത്. ഇത് ദേശീയ ഐക്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്താനും രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ആത്മാഭിമാനവും ഉത്തരവാദിത്ത ബോധവും വളര്‍ത്താന്‍ പ്രചോദനം നല്‍കും.
സൈനികര്‍ പ്രകടിപ്പിക്കുന്ന ഉയര്‍ന്ന തലത്തിലുള്ള അച്ചടക്കത്തെയും സമര്‍പ്പണത്തെയും ശൈഖ് ഹംദാന്‍ പ്രശംസിച്ചു. ദേശീയ സേവനം ശക്തമായ ദേശീയ പ്രതിരോധ സംവിധാനത്തിന്റെ ഒരു മൂലക്കല്ലാണെന്നും യുഎഇ സായുധ സേനയുടെ പ്രതീകമായ വിശ്വസ്തതയുടെയും ആത്മാഭിമാനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യങ്ങള്‍ യുവാക്കളില്‍ വളര്‍ത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സേവനത്തിനായി പുറപ്പെടുന്ന യുവ റിക്രൂട്ട്മെന്റുകള്‍ കാണിക്കുന്ന പ്രതിബദ്ധത,ദൃഢനിശ്ചയം,സ്ഥിരോത്സാഹം എന്നിവയെയും അദ്ദേഹം അഭിനന്ദിച്ചു. അവര്‍ രാജ്യത്തിന്റെ ഭാവിയെയും അതിന്റെ ശക്തമായ കവചത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.