കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ തകരാറ് യുഎഇയിലും വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ബാങ്കിംഗ് മേഖലയെയാണ് സാരമായി ബാധിച്ചത്. വിമാനസര്‍വീസുകളെയും ബാധിച്ചു. അതേസമയം ഐടി മേഖലയിലുണ്ടായ തകരാറുകള്‍ സര്‍വീസുകളെ ബാധിച്ചില്ലെന്ന് വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു. ക്ലൗഡിലുണ്ടായ തകരാറാണ് വിന്‍ഡോസിനെ ബാധിച്ചതെന്നാണ് മൈക്രോസോഫ്റ്റ് നല്കിയ വിശദീകരണം. മൈക്രോസോഫ്റ്റിന്റെ സേവനങ്ങളിലെ തടസ്സം എയര്‍ലൈനുകളും ബാങ്കുകളും മറ്റും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ ബാധിച്ചു. സ്പൈസ്ജെറ്റ്, ആകാശ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ എയര്‍ലൈനുകള്‍. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്രവര്‍ത്തനരഹിതമായത് ഫ്ലൈറ്റ് റദ്ദാക്കലിനും കാലതാമസത്തിനും കാരണമായി. അപ്ഡേറ്റുകള് നല്കുന്നതില് സാങ്കേതിക പ്രശ്നം നേരിട്ടു. എമിറേറ്റ്സിന്റെ വിമാന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എമിറേറ്റ്സ് വക്താവ് വ്യക്തമാക്കി. ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങള്‍ക്കായി വെബ്സൈറ്റും ആപ്പും പരിശോധിക്കാനും അവരുടെ ബുക്കിംഗിലെ കോണ്ടാക്റ്റ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും എമിറേറ്റ്സ് അറിയിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചതായി ദുബൈ എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു. തകരാറിലായ എയര്‍ലൈനുകള്‍ ഉടന്‍ തന്നെ ഒരു ഇതര സംവിധാനത്തിലേക്ക് മാറുകയും സാധാരണ ചെക്ക്ഇന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, സാങ്കേതിക തകരാര്‍ എയര്‍ലൈനിന്റെ സേവനങ്ങളെ ബാധിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഫ്ളൈ ദുബൈ വക്താവ് അറിയിച്ചു.