
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഇന്ത്യന്‍ കമ്പനിയായ ജെ.എസ്.ഡബ്ല്യുവിനെ കൂടെ കൂട്ടിയതിന് പിന്നാലെ വിപണിയില്‍ കൂടുതല്‍ കരുത്തോടെ നിലയുറപ്പിക്കാനുള്ള നീക്കത്തിലാണ് എം.ജി.മോട്ടോഴ്സ്. ഒന്നിന് പിറകെ ഒന്നായി പുതിയ വാഹനങ്ങള്‍ എത്തിക്കുന്നിതന് പുറമെ, എം.ജി. സെലക്ട് എന്ന പേരില്‍ പ്രീമിയം റീട്ടെയില്‍ നെറ്റ്വര്ക്കും എം.ജി. മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നെറ്റ്വര്‍ക്കിലൂടെ ഏത് വാഹനം ആദ്യമെത്തിക്കണമെന്ന കാര്യത്തിലും എം.ജി. മോട്ടോഴ്സ് മിഫ 9 എന്ന ഇലക്ട്രിക് എം.പി.വിയായിക്കും പ്രീമിയം ഡീലര്‍ഷിപ്പിലെ ആദ്യ വാഹനമെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രിക് കരുത്തില്‍ എം.പി.വി. ശ്രേണിയില്‍ എത്തുന്ന മിഫ 9 എന്ന മോഡല്‍ 2023 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് എം.ജി. മോട്ടോഴ്സ് ആദ്യമായി പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 2025 ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഈ വാഹനം വീണ്ടും പ്രദര്‍ശിപ്പിക്കുമെന്നും മാര്‍ച്ച് മാസത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയം വാഹനങ്ങളുടെ ശ്രേണിയില്‍ എത്തുന്ന മിഫ-9 എം.പി.വിക്ക് ഏകദേശം 65 ലക്ഷം രൂപയ്ക്ക് മുകളില്‍ വില പ്രതീക്ഷിക്കാം.
എം.ജിയുടെ പ്രീമിയം ഡീലര്‍ഷിപ്പിലൂടെ എത്തുന്ന ആദ്യ വാഹനം മിഫ-9 ആയിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാല്‍, ഏറ്റവും ഇണങ്ങിയ വാഹനം ഇതായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയിലെ 12 പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ എം.ജി. സെലക്ട് ഷോറൂമുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയില്‍ പ്രീമിയം എം.പി.വികളുടെ സാധ്യത ഉയര്‍ന്ന് വരുന്നുണ്ടെന്നാണ് വെല്‍ഫയര്‍, കാര്‍ണിവല്‍ പോലുള്ള വാഹനങ്ങളുടെ വില്‍പ്പന നല്കുന്ന സൂചന. ഈ സാഹചര്യം എം.ജി. ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എം.ജിയുടെ ജി90 എന്ന മോഡലിലെ അടിസ്ഥാനമാക്കി 2021-ല്‍ പുറത്തിറക്കിയ ഇലക്ട്രിക് വാഹനമാണ് മിഫ-9. സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് മിഫ-9 ഒരുങ്ങിയിരിക്കുന്നത്. 90 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ 245 എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 430 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ശേഷിയാണ് ഈ വാഹനത്തിനുള്ളത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനത്തിന്റെ റെഗുലര്‍ പതിപ്പ് എത്തുന്നുണ്ട്.
ആഡംബര എം.പി.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനം വലിപ്പത്തിലും അല്‍പ്പം മുന്നിലാണ്. 5.2 മീറ്ററാണ് മിഫ-9 മോഡലിന്റെ നീളം. രണ്ട് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവും ഈ വാഹനത്തിനുണ്ട്. ഏഴ് സീറ്റ്, എട്ട് സീറ്റ് ലേഔട്ടില്‍ ഈ ആഡംബര എം.പി.വി. വിപണിയില്‍ എത്തിയേക്കും. വെന്റിലേറ്റഡ്, ഹീറ്റഡ്, മസാജ്, ഓട്ടോമാന്‍ സംവിധാനങ്ങളുള്ള പവേഡ് സീറ്റ്, പിന്‍നിര യാത്രക്കാര്‍ക്കുള്ള എന്റര്ടെയ്ന്മെന്റ് സ്ക്രീന്‍, സ്ലൈഡിങ് ഡോര്‍ തുടങ്ങിയ നിരവധി ഫീച്ചറുകളുമായായിരിക്കും മിഫ-9 ഇന്ത്യയില്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൊയോട്ട വെല്‍ഫയര്‍, കിയ കാര്‍ണിവല്‍ തുടങ്ങിയ വാഹനങ്ങളുമായി ലുക്കിലും മുട്ടിനില്‍ക്കാന്‍ ശേഷിയുള്ള വാഹനമാണ് മിഫ-9. ബോണറ്റിലൂടെ നീളുന്ന എല്‍.ഇ.ഡി. പൊസിഷന്‍ ലൈറ്റ്, ബമ്പറില്‍ നല്‍കിയിരിക്കുന്ന പ്രൊജക്ഷന് ഹെഡ്ലാമ്പ്, വലിപ്പമുള്ള എയര്‍ഡാം, അലോയി വീലുകള്‍, വിശലമായ വിന്‍ഡോ, വലിയ എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, കണക്ടഡ് എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പ്, റൂഫ് സ്പോയിലര്‍ തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ അലങ്കരിക്കാനായി നല്‍കിയിരിക്കുന്നത്.