
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
എം ജി യുടെ മൂന്നാമത്തെ ഇല്കട്രിക് കാറായ വിന്‍ഡ്സര്‍ സെപ്റ്റംബർ 11നാണ് പുറത്തിറങ്ങിയത്. 9.99 ലക്ഷം രൂപയെന്ന ആകര്‍ഷണീയമായ വിലയിലാണ് വിന്‍ഡ്സര്‍ ഇവി എത്തിയത്. ഇൗ വിലയെക്കുറിച്ചും ബാറ്ററി വാടകയ്ക്കു നൽകുന്ന സ്കീമിനെക്കുറിച്ചും അന്നു തന്നെ ഉപഭോക്താക്കൾക്കിടയിൽ സംശയങ്ങളുണ്ടായിരുന്നു. ബാറ്ററി ആസ് എ സര്‍വീസ് അഥവാ BaaS എന്ന പേരില്‍ എംജി അവതരിപ്പിച്ച പുതിയ സംവിധാനത്തെക്കുറിച്ചും അതിന്റെ മറ്റു വശങ്ങളെന്തെന്നും ഒന്നു പരിശോധിക്കാം.
ബാറ്ററി വാടകയ്ക്ക് നല്കുന്ന BaaS പദ്ധതി ഇന്ത്യയിലെ പ്രധാനപ്പട്ടെ നാല് ധനകാര്യസ്ഥാപനങ്ങളുമായി ചേർന്നാണ് എംജി അവതരിപ്പിച്ചിരിക്കുന്നത്. ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, വിദ്യുത് ടെക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഇകോഫൈ, ഓട്ടോവെര്‍ട്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ധനകാര്യസ്ഥാപനങ്ങളുടെ വിവിധ വാടക സ്കീമുകൾ വഴിയാണ് ഇൗ സംവിധാനം നടപ്പിലാകുക. മൂന്നു വര്‍ഷം, അഞ്ചു വര്‍ഷം എന്നിങ്ങനെ ദൈര്‍ഘ്യമുള്ള പദ്ധതികളിൽ വിവിധ തരത്തിലാണ് വാടക ഇൗടാക്കുന്നത്. ഉപഭോക്താവിന് തനിക്ക് ഇഷ്ടമുള്ള സ്ഥാപനത്തെയോ സ്കീമിനെയോ തിരഞ്ഞെടുക്കാം ഇനി അതല്ല മുഴുവൻ പണം കൊടുത്ത് ബാറ്ററി വാങ്ങണമെങ്കിൽ അതുമാകാം.