ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ : 26ന് ദുബൈ ജദ്ദാഫില്‍ നടക്കുന്ന വളാഞ്ചേരി എംഇഎസ് കെവിഎം കോളജ് യുഎഇ അലുംനി കൂട്ടായ്മ മെസ്കാഫ് വാര്‍ഷിക ഗ്രാന്‍ഡ് മീറ്റിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഉദ്ഘാടനം ദുബൈയില്‍ നടന്നു. കോളജ് അലുംനി അംഗവും റീജന്‍സി ഗ്രൂപ്പ് എംഡിയുമായ ഡോ.അന്‍വര്‍ അമീന് ഉദ്ഘാടനം ചെയ്തു. ‘ഒരു വട്ടം കൂടി ഓര്‍മകള്‍ പെയ്യുമ്പോള്‍’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വാര്‍ഷിക സമാഗമം 26ന് ഉച്ചക്ക് 2 മണി മുതല്‍ വ്യത്യസ്ത പരിപാടികളോടെ നടക്കും. വളാഞ്ചേരി എംഇഎസ് കെവിഎം കോളജ് അലുംനി അംഗങ്ങളായ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. രജിസ്ട്രേഷന് ഉദ്ഘാടനത്തില്‍ മെസ്കാഫ് പ്രസിഡന്റ് അനീസ് മുഹമ്മദ്,ജമാലുദ്ദീന്‍ വെള്ളാഞ്ചേരി,സിപി മുഹമ്മദ് റാഫി പങ്കെടുത്തു.