
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ജിസാന്‍: സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പങ്കുവെക്കലിന്റെയും പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞ് ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 23ാമത് മെഗാ ഇഫ്താര്‍ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഒത്തുചേരലിന്റെ അനുകരണീയ മാതൃകയാണ് കെഎംസിസിയുടേതെന്ന് മുഖ്യാതിഥി ഇത്തിഹാദ് സഊദി ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്മാന് അഹമ്മദ് ഹസന് അല്‍ സഹ്ലി പറഞ്ഞു.
സുഡാനീസ് ഹാസിം ബ്രിഗേഡ് അബൂബക്കര്‍ ഉസ്മാന് അല്‍ ഖാസിം വിശിഷ്ടാതിഥിയായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ അധ്യക്ഷനായി. സഊദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഇഫ്താര്‍ സന്ദേശം നല്കി. പ്രോഗ്രാം കണ്‍വീനര്‍ ഡോ.മന്‍സൂര്‍ നാലകത്ത് സ്വാഗതം പറഞ്ഞു. മത,സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര് പങ്കെടുത്തു. ചെയര്മാന് മുനീര്‍ ഹുദവി ഉള്ളണം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ഇഫ്താറിന് സ്ഥലം അനുവദിച്ച സ്റ്റാര്വണ് സ്പോര്‍ട്സ് അക്കാദമി മാനേജര്‍ ഉസ്താദ് അലി ഹാലവിക്ക് സഊദി കെഎംസിസി സെക്രട്ടറിയേറ്റ് മെമ്പര്‍ ഗഫൂര്‍ വാവൂര് സ്നേഹോപഹാരം സമര്‍പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍,ഏരിയാ കമ്മിറ്റി പ്രതിനിധികള്‍,വളണ്ടിര് വിങ് തുടങ്ങിയവരുടെ ചടുലമായ പ്രവര്‍ത്തനം മെഗാ ഇഫ്താര്‍ വിരുന്നിനെ വന്‍ വിജയമാക്കി. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം ട്രഷററുമായ പിഎ സലാം പെരുമണ്ണ ചടങ്ങിന്നന്ദിപറഞ്ഞു.