
ഇസ്ലാമിന്റെ സഹിഷ്ണുത പ്രയോഗവത്കരിക്കണം: ഡോ.ഉമര്‍ ഹബ്തൂര് അല്‍ ദാരി
ദുബൈ : കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി യുഎഇയുടെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ചു ഡിസംബര്‍ രണ്ടിന് ദുബൈ ബ്ലാഡ് ഡോണേഷന്‍ സെന്ററില്‍ കൈന്‍ഡ്നെസ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ചു മെഗാ രക്തദാന ക്യാമ്പ് നടത്തും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് ക്യാമ്പ്. ക്യാമ്പ് വിജയിപ്പിക്കാന്‍ മണ്ഡലം,മുനിസിപ്പല്‍,പഞ്ചായത്ത് തലങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. ജില്ലാ സെക്രട്ടറി ആസിഫ് ഹൊസങ്കടി(മഞ്ചേശ്വരം മണ്ഡലം),ജില്ലാ വൈസ് പ്രസിഡന്റ് സുബൈര്‍ അബ്ദുല്ല(കാസര്‍കോട് മണ്ഡലം),ജില്ലാ വൈസ് പ്രസിഡന്റ് കെപി അബ്ബാസ് കളനാട്(ഉദുമ മണ്ഡലം),ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ബാവ നഗര്‍(കാഞ്ഞങ്ങാട് മണ്ഡലം),ജില്ലാ സെക്രട്ടറി റഫീഖ് കാടാങ്കോട്(തൃക്കരിപ്പൂര്‍ മണ്ഡലം) എന്നിവര്‍ക്ക് ചുമതലകള്‍ നല്കി. രക്തദാന ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന മുനിസിപ്പല്‍ പഞ്ചായത്ത്,മണ്ഡലം കമ്മിറ്റികള്‍ക്ക് പ്രശംസാ പത്രം നല്‍കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ സലാം തട്ടന്ചേരി,സിഎച്ച് നൂറുദ്ദീന്‍,ഇസ്മായില്‍ നാലാംവാതുക്കല്,സുബൈര്‍ അബ്ദുല്ല,റഫീഖ് പടന്ന,മൊയ്തീന് അബ്ബ,കെപി അബ്ബാസ്,ഹനീഫ് ബാവ നഗര്‍,സുനീര്‍ എന്‍പി,ഫൈസല്‍ മൊഹ്സിന്‍ തളങ്കര,സിഎ ബഷീര്‍ പള്ളിക്കര,പി.ഡി നൂറുദ്ദീന്‍,അഷ്റഫ് ബായാര്‍,സുബൈര്‍ കുബണൂര്‍,റഫീഖ് കാടങ്കോട്,സിദ്ദീഖ് ചൗക്കി,ബഷീര്‍ പാറപ്പള്ളി,ആസിഫ് ഹൊസങ്കടി പങ്കെടുത്തു. ട്രഷറര്‍ ഡോ.ഇസ്മായില്‍ നന്ദി പറഞ്ഞു.