27 മില്യണ് ഫോളോവേഴ്സ്
ദുബൈ : ആരോഗ്യ സേവന കമ്പനിയായ മെഡ്7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മെഡ്7 ഓണ്ലൈന് ആപ്ലിക്കേഷന് ലോഞ്ച് ചെയ്തു. ഡോ.ഖാസിം, സോഷ്യല് മീഡിയ ഇന്ഫഌവന്സറായ യൂസഫ് അല് ഖത്താബി എന്നിവര് മുഖ്യാതിഥികളായി. ഗള്ഫ് മേഖലയിലുടനീളം പ്രവര്ത്തനമാരംഭിച്ച ഓണ്ലൈന് സംവിധാനത്തില് ഒരു മണിക്കൂര് ഡെലിവറി,അടുത്ത ദിവസം ഡെലിവറി,മരുന്ന് ഡെലിവറി എന്നീ സൗകര്യങ്ങള് ലഭിക്കും. കൂടാതെ ഡെഡിക്കേറ്റഡ് റിവാര്ഡ്സ് പ്രോഗ്രാമുകള് വഴിയും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും. ഉദ്ഘാടന ഭാഗമായി ഭാഗമായി മെഡ്7 ഓണ്ലൈന് 7 ദിവസത്തെ പ്രത്യേക കാമ്പയിന് നടത്തും. ആകര്ഷകമായ ഓഫറുകളും നല്കും. ചടങ്ങില് ജുനൈദ് ആനമങ്ങാടന്,ഡോ.ഖാസിം,മുഹ്സിന് പ്രസംഗിച്ചു.