കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : കേരളത്തില്‍ വളരെ വേഗത്തില്‍ ജനപ്രീതിയാര്‍ജിച്ച മെക് സെവന് ഹെല്‍ത്ത് ക്ലബ് ഷാര്‍ജയില്‍ തുടങ്ങി. യുഎഇ ഗവണ്മെന്റ് വളണ്ടിയര്‍ സൂപ്പര്‍വൈസറും പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുസ്സലാം പള്ളിത്തൊടിക്ക് മെക് സെവന്റെ ബ്രാന്‍ഡ് ടീ ഷര്‍ട്ട് നല്കി ഷാര്‍ജ പൊലീസിലെ റിലീജിയസ് ആന്റ്് സേഫ്റ്റി ട്രെയിനിങ് ലക്ചര്‍ ക്യാപ്റ്റന്‍ അബ്ദുല്ലത്തീഫ് അല്‍ ഖാദി ഷാര്‍ജ മെക് സെവന് ഹെല്‍ത്ത് ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ ആശംസകള്‍ നേര്‍ന്നു. ചീഫ് െ്രെടനെര്‍ മുഹമ്മദ് സഈദ് വേങ്ങര ട്രെയിനിങ്ങിന് നേതൃത്വം നല്കി. ചീഫ് കോര്‍ഡിനേറ്റര്‍ ഉനൈസ് തൊട്ടിയില്‍ അധ്യക്ഷനായി. കോര്‍ഡിനേറ്റര്‍ മൊയ്ദീന്‍കുട്ടി വേങ്ങര,സയ്യിദ് ഫസല്‍ തങ്ങള്‍ അജ്മാന്,ബുഖാരി തങ്ങള്‍ അജ്മാന്,െ്രെടനര്മാരായ ഷരീഫ് ചിറക്കല്‍,ഔഫ് പൂനൂര് നേതൃത്വം നല്കി. എല്ലാ ദിവസവും രാവിലെ 6.30ന് ഷാര്‍ജയിലെ സഊദി മസ്ജിദിന് പിറകു വശത്തുള്ള പാര്‍ക്കിലാണ് പരിശീലനം. ഷാര്‍ജയിലും പരിസരത്തുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫീസില്ല. വിവരങ്ങള്‍ക്ക്: 0507153855, 0586133874