
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
കല്പ്പറ്റ : കനത്ത മഴയെ തുടർന്ന് വയനാട് മേപ്പാടി മുണ്ടക്കൈയില് വൻ ഉരുള്പൊട്ടൽ. ഇന്ന് പുലര്ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്പ്പൊട്ടിയത്. ഇതേതുടര്ന്നുണ്ടായ മണ്ണിടിച്ചലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപെട്ടതായാണ് വിവരം . നിരവധി പേര്ക്ക് പരിക്കേറ്റു . അതെ സമയം മേപ്പാടിയും മുണ്ടക്കൈയും ചൂരല്മലയും ഉള്പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.
ചൂരല്മല പാലവും ഉരുള്പൊട്ടലില് ഒലിച്ചു പോയവയിൽ പെടുന്നു. ഇതേ തുടര്ന്ന് രക്ഷാപ്രവര്ത്തകര്ക്ക് ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് എത്താനാകുന്നില്ല. പൊലീസും നാട്ടുകാരും ഫയര്ഫോഴ്സും രക്ഷാപ്രവര്ത്തനം തുടരുകയാണ് .