
എഐഎം കോണ്ഗ്രസ് 7 മുതല് 9 വരെ
ആള്ക്കൂട്ട ആക്രമണങ്ങള് ഇന്ത്യയില് വര്ധിച്ചുവരികയാണെന്നും ഇക്കാര്യത്തില് പ്രത്യേക നിയമനിര്മ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്്ലിം ലീഗ് പാര്ലമെന്ററി പാര്ട്ടി ലീഡറും ദേശീയ ഓര്ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് എം.പി. പാര്ലമെന്റില് വ്യക്തമാക്കി. ഇത്തരം കേസുകള് പെട്ടെന്ന് തീര്പ്പ് കല്പ്പിക്കുന്നതിന് അതിവേഗ കോടതികളും ഇരകള്ക്ക് നഷ്ടപരിഹാര നല്കുന്നതിന് വകുപ്പുകളും ഉണ്ടാകണം.
ആള്ക്കൂട്ടക്കൊലകള് നേരിടാന് സുപ്രീം കോടതി തന്നെ പ്രതിരോധ നടപടികളും പരിഹാര മാര്ഗങ്ങളും നിര്ദ്ദേശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഈ സര്ക്കാര് അധികാരത്തില് വന്നതിന് ശേഷം ജൂണ് 22 ന് ഗുജറാത്തിലെ ചിഖോദ്രയില് ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ 23 വയസ്സുകാരനെ തല്ലിക്കൊന്ന കാര്യവും ജൂണ് 7 ന് ഛത്തീസ്ഗഡിലെ റായ്പൂരില്, കന്നുകാലികളെ കടത്തുന്നതിനിടെ ഉത്തര്പ്രദേശില് നിന്നുള്ള ന്യൂനപക്ഷ സമുദായത്തില്പ്പെട്ട മൂന്ന് പേരെ ജനക്കൂട്ടം ആക്രമിച്ചതും പാര്ലമെന്റില് ഇ.ടി.ചൂണ്ടിക്കാട്ടി. രണ്ടുപേര് സംഭവസ്ഥലത്തും ഒരാള് പത്ത് ദിവസത്തിനു ശേഷവും മരണപ്പെടുകയാണ്ടായത്. ജൂണ് 18ന് ഉത്തര്പ്രദേശിലെ അലിഗഢില് 35കാരനെ അടിച്ചുകൊന്നതിന് തുടര്ന്നുണ്ടായ വര്ഗീയ സംഘര്ഷവും, ജൂണ് 24ന് ഛത്തീസ്ഗഡിലെ ടോയ്ലങ്ക ഗ്രാമത്തില് ക്രിസ്തു മതം സ്വീകരിച്ചതിന് യുവതി കൊല്ലപ്പെട്ട സംഭവവും എം.പി ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങള് ഉള്പ്പെടെയുള്ള നാട്ടുകാരാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്നാണ് യുവതിയുടെ ബന്ധുക്കള് ആരോപിക്കുന്നത്. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങള്ക്ക് അറുതി വരുത്തണമെന്നും എം.പി വ്യക്തമാക്കി