
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ഏതൊരാളുടെയും നിത്യജീവിതത്തില്‍ അത്യന്താപേഷിതമായ ഔദ്യോഗികരേഖയായി ആധാര്‍ കാര്‍ഡ് മാറി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ പേരിൽ ധാരാളം തട്ടിപ്പുകള്‍ സൈബര്‍ ക്രിമിനലുകൾ നടത്തുന്നുമുണ്ട്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ‘മാസ്ക്ഡ് ആധാര്‍’. സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ ഇത് വളരെ സഹായകമാണ്.
പണം തട്ടിയെടുക്കാനാണ് പ്രധാനമായും ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇത്തരം ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള യുഐഡിഎഐ ‘മാസ്ക്ഡ് ആധാര്‍ കാര്‍ഡ്’ അവതരിപ്പിച്ചത്.
ആധാര്‍ കാര്‍ഡില്‍ 12 അക്ക നമ്പരാണ് നിലവിൽ ഉള്ളത്. സുരക്ഷയുടെ ഭാഗമായി ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്നതാണ് ‘മാസ്ക്ഡ്’ ആധാര്‍. ആദ്യ എട്ട് അക്കം ‘XXXX-XXXX’ എന്ന ഫോര്‍മാറ്റിലാണ് തെളിയുക. അവസാന നാലക്കം മാത്രം തെളിയുന്നത് കൊണ്ട് ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമല്ല.
യുഐഡിഎഐ നല്‍കുന്നത് കൊണ്ട് മാസ്ക്ഡ് ആധാര്‍ കാര്‍ഡ് അംഗീകൃത രേഖയാണ്. ദുരുപയോഗം തടയുന്നതിന് സാധാരണ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിന് പകരം മാസ്ക്ഡ് ആധാര്‍ കാര്‍ഡ് നല്‍കാനാണ് യുഐഡിഎഐ നിര്‍ദേശിക്കുന്നത്.
ഔദ്യോഗിക വെബ്സൈറ്റ് ആയ https://myaadhaar.uidai.gov.in/ സന്ദര്‍ശിച്ച് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആധാര്‍ നമ്ബര്‍ നല്കിയ ശേഷം മൊബൈല്‍ നമ്ബറില്‍ വരുന്ന ഒടിപി നല്‍കിയാണ് ഡൗണ്‍ലോഡ് നടപടി ആരംഭിക്കേണ്ടത്. സര്‍വീസസ് സെക്ഷനില്‍ നിന്നാണ് മാസ്ക്ഡ് ആധാര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്.