രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
ഷാര്‍ജ : ഷാര്‍ജ പൊലീസ് ജനറല്‍ കമാന്റ് ആസ്ഥാനത്ത് രക്തസാക്ഷി അനുസ്മരണ ദിനം ആചരിച്ചു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ അമീര്‍,മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,വകുപ്പ് മേധാവികള്‍,പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. രാവിലെ 8.30ന് യുഎഇ പതാക താഴ്ത്തിയാണ് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്. രാവിലെ 11.30ന് രക്തസാക്ഷികളെ ആദരിക്കുന്നതിനായി ഒരു മിനിറ്റ് മൗനം ആചരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തുകയും യുഎഇ ദേശീയഗാനം ആലപിക്കുകയും ചെയ്തു. രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച് ആത്യന്തികമായ വിശ്വസ്തതയും അര്‍പണബോധവും പ്രകടിപ്പിച്ച രാജ്യത്തെ രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ക്ക് അടിവരയിടുന്നതാണ് നവംബര്‍ 30ലെ രക്തസാക്ഷി അനുസ്മരണ ദിനം.
ദേശീയ ഐക്യത്തിന്റെ പ്രതീകമാണ് അനുസ്മരണ ദിനമെന്നും രക്ത സാക്ഷികളുടെ ത്യാഗങ്ങളില്‍ അഗാധമായ നന്ദിയും അഭിമാനവും പ്രകടിപ്പിക്കാനുള്ള അര്‍ത്ഥവത്തായ അവസരമാണെന്നും മേജര്‍ ജനറല്‍ ബിന്‍ അമീര്‍ തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. അവരുടെ ധീരതയും അവരുടെ കുടുംബങ്ങളുടെ കരുത്തും രാജ്യത്തിന്റെ കൂട്ടായ ഓര്‍മയുടെ മൂലക്കല്ലായി എക്കാലവും നിലനില്‍ക്കുമെന്നും സേവനത്തിന്റെ മൂല്യങ്ങളും രാജ്യത്തിന്റെ പുരോഗതിയോടും വികസനത്തോടുമുള്ള പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഭാവി തലമുറയെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.