
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
മസ്കത്ത്: ഒമാനിലെ മാര്‍ത്തോമാ ഇടവകകളുടെ മാതൃദേവാലയമായ മാര്‍ത്തോമ ചര്‍ച്ച് ഇന്‍ ഒമാന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം റുവി സെന്റ് തോമസ് ദേവാലയത്തില്‍ മലങ്കര മാര്‍ത്തോമാ സുറിയാനിസഭ പരാമാധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ മെത്രപ്പോലിത്ത ഉദ്ഘാടനം ചെയ്തു. സഭയുടെ ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രപ്പോലീത്താ അധ്യക്ഷനായി. ഒമാന്‍ വിദേശ വ്യാപാര അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് കിംജി,കേരളത്തിന്റെ ക്യഷി വകുപ്പ് മന്ത്രി പി.പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഒമാനിലെ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി അനൂപ് ബിജിലി,പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് ഓഫ് ഒമാന്‍ ലീഡ് പാസ്റ്റര്‍ റവ.മിച്ചല്‍ ഫോര്‍ഡ്,ഒമാന്‍ കാന്‍സര്‍ അസോസിയേഷന് പ്രസിഡന്റ് ഡോ.വാഹീദ് അലി സൈദ് അല്‍ ഖറൂഷി,ജൂബിലി ചെയര്മാന് റവ.സാജന് വര്‍ഗീസ്,വൈസ് ചെയര്മാന് റവ.ഒബൈദ് സാമുവേല്‍,ജനറല്‍ കണ്‍വീനര്‍ ബിനു എം.ഫിലിപ്പ്,ജോ.കണ്‍വീനര്‍ ഫിലിപ്പ് കുര്യന്,ഇടവക സെക്രട്ടറി ബിനു ഫിലിപ്പ്,മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് മഹാ ഇടവക വികാരി ഫാ.ജോസ് ചെമ്മണ്,ഗാല സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വികാരി റവ.മോന്‍സി പി.ജേക്കബ്,സെന്റ് ജെയിംസ് സി.എസ്.ഐ ഇടവക വികാരി റവ.സാം മാത്യൂ,സൊഹാര്‍ മാര്‍ത്തോമാ ഇടവക വികാരി റവ.സതീഷ് തുടങ്ങിയ,ആത്മീയ,സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വിശിഷ്ടാതിഥികളെ പരമ്പരാഗത ഘോഷയാത്രയോടെയാണ് സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചത്. ഒമാനില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഇടവകാംഗങ്ങളേയും കൂടാതെ തൊഴില്‍ രംഗത്തും ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികളെയും ചടങ്ങില്‍ ആദരിച്ചു. സുവര്‍ണ ജൂബിലി സ്മരണികയുടെയും ബൈബിള്‍ കയ്യെഴുത്തു പ്രതിയുടെയും ഓണ്‍ലൈന്‍ പാരിഷ് ഡയരക്ടറിയുടെയും പ്രകാശനവും ചടങ്ങില്‍ നടന്നു.