
ഇസ്ലാമിന്റെ സഹിഷ്ണുത പ്രയോഗവത്കരിക്കണം: ഡോ.ഉമര്‍ ഹബ്തൂര് അല്‍ ദാരി
ഷാര്‍ജ : 53ാമത് ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഖോര്ഫുക്കാന് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഷാര്‍ജ ഇന്റര്‍നാഷണല്‍ മറൈന്‍ സ്പോര്‍ട്സ് ക്ലബ്ബുമായി സഹകരിച്ച് കടല്‍ തീരത്ത് വിപുലമായ മറൈന്‍ പരേഡ് സംഘടിപ്പിച്ചു. മത്സ്യബന്ധന ബോട്ടുകളും പ്ലെഷര്‍ ബോട്ടുകളും ഉള്‍പ്പെടെ നൂറോളം ബോട്ടുകള്‍ വിവിധ സമുദ്ര പ്രദര്‍ശനങ്ങള്‍ അവതരിപ്പിച്ചു. ഖോര്ഫക്കാന് മത്സ്യത്തൊഴിലാളി സഹകരണ സംഘം വൈസ് ചെയര്മാന് മുഹമ്മദ് അബ്ദുല്ല ഈസ അല്‍ ഹമ്മാദി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇതര എമിറേറ്റ്സ് ഭരണാധികാരികള്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഖോര്ഫുക്കാന് തുറമുഖത്ത് ആരംഭിച്ച് അല്‍ സുബാറ തുറമുഖത്ത് അവസാനിച്ച പരിപാടിയില്‍ നിരവധി പൗരന്മാരും താമസക്കാരും പങ്കെടുത്തു. ബോട്ടുകളില്‍ സ്ഥാനമുറപ്പിച്ച മുതിര്‍ന്നവരും കുടുംബിനികളും കുട്ടികളും ദേശീയ പതാകകള്‍ വീശുകയും ദേശസ്നേഹ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.