ഡോ.മന്മോഹന് സിങ് യുഎഇയുടെ ഉറ്റമിത്രം
Marco review : ഭാഷയോ ദേശമോ ഏതുമായിക്കൊള്ളട്ടെ, ‘രക്ഷകൻ’ ഫോർമാറ്റിന് ഒരുകാലത്തും വിപണിമൂല്യത്തിൽ ഇടിവ് സംഭവിക്കില്ലെന്ന് സിനിമാ മേഖല കാലാകാലങ്ങളായി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. കോമഡി, ഫാമിലി, ഹൊറർ, ക്രൈം, ത്രില്ലർ ജോണറുകൾ മാറി വന്നാലും, എല്ലാ സിനിമയിലും മറ്റുള്ളവരുടെ സംരക്ഷകൻ അല്ലെങ്കിൽ സംരക്ഷകയായ ഒരാൾ ഉണ്ടാകും. സ്വന്തം കുടുംബത്തിലെ കടം തീർക്കുന്നയാളിൽ തുടങ്ങി, അതിരുകളിൽ പ്രതിരോധം തീർക്കുന്ന സേനാനായകനെ വരെ ഈ കളങ്ങളിൽ ഉറപ്പിക്കാം. ഏതു ചിത്രമെടുത്താലും അതാരാകും എന്ന് ആദ്യപകുതി കഴിയും മുൻപേ സൂചന അവശേഷിച്ചിരിക്കും. സമ്പന്ന കുടുംബത്തിലെ ദത്തുപുത്രനായ മാർക്കോ അത്തരമൊരു ഉദ്യമവുമായി അവതരിച്ച് നരനായാട്ട് നടത്തുമ്പോൾ, മലയാള സിനിമാ ചരിത്രത്തിലെ കൊടൂര വയലൻസിന്റെ മൂർദ്ധന്യഭാവം പ്രേക്ഷകർക്ക് മുന്നിൽ തുറക്കപ്പെട്ടു കഴിഞ്ഞിരിക്കും. മാർക്കോ വന്നാൽ ശുഭപര്യവസായി ആയി എന്ന് കരുതുന്നവർക്ക് മുന്നിലേക്ക് അവർ പ്രതീക്ഷിച്ചതിലുമേറെ സംഭവിക്കാൻ സാധ്യത കൂടുതലാണ്.