കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ ഉജ്വല സ്വീകരണം നല്കി. സതേണ്‍ വികാരിയേറ്റ് ബിഷപ്പ് മാര്‍ പവ്ലോ മാര്‍ട്ടിനെല്ലി യുടെയും ഇടവക വികാരി ഫാ.സവരി മുത്തുവിന്റെയും സഹവികാരി ഫാ.ജോസ് വട്ടുകുളത്തിന്റെയും മറ്റു വൈദികരുടെയും നേതൃത്വത്തിലാണ് ഊഷ്മളമായ വരവേല്പ് നല്‍കിയത്. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തിലും വിശുദ്ധ കുര്‍ബാനയിലും ആയിരങ്ങള്‍ പങ്കെടുത്തു. ഷാര്‍ജ സിറോ മലബാര്‍ സമൂഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ ശേഷം ആദ്യമായി യുഎഇയിലെത്തിയ അദ്ദേഹത്തിന് ഷാര്‍ജയിലെ വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയും വിശ്വാസ തീക്ഷ്ണതയും ഏറെ സന്തോഷം നല്‍കിയതായി അദ്ദേഹത്തോടൊപ്പം എത്തിയ െൈമഗ്രെന്റ് സെക്രട്ടറി ഫാ.ഫ്രാന്‍സിസ് ഇലവത്തുങ്കലും ബിഷപ്പിന്റെ സെക്രട്ടറി ഫാ.മാത്യു തുരുത്തിപള്ളിലും അറിയിച്ചു.