
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ഷാര്‍ജ : വ്യാഴാഴ്ച പുലര്‍ച്ചെ അല്‍ ദൈദ് ഫോര്‍ട്ടിലെ പൈതൃക ഗ്രാമത്തിലുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ നശിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായമൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ കേണല്‍ സാമി അല്‍ നഖ്ബി പറഞ്ഞു. പുലര്‍ച്ചെ 3:14 നാണ് പരമ്പരാഗത മാര്‍ക്കറ്റില്‍ തീപിടുത്തമുണ്ടായ വിവരം സിവില്‍ ഡിഫന്‍സ് ഓപ്പറേഷന് റൂമില്‍ അറിയുന്നത്. സിവില്‍ ഡിഫന്‍സ് ടീമുകള്‍ ഉടനടി സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ തീ നിയന്ത്രണ വിധേയമാക്കി, സമീപത്തെ കിയോസ്കുകളിലേക്ക് പടരുന്നത് തടഞ്ഞു. തീ അണച്ച ശേഷം, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണത്തിനായി ഫോറന്‍സിക് ലബോറട്ടറിയെ ഏല്പിച്ചു.