ഷാര്‍ജയില്‍ പൊലീസ്,സുരക്ഷാ പുഃനസംഘടനക്ക് ഉത്തരവ്
ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗിന്റെ(എംഎംപിഎല്‍) ഭാഗമായി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ട്വിന്‍സ് എന്മകജെ കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് എന്മകജെ കിരീടം ചൂടുന്നത്. യുണൈറ്റഡ് പൈവളികന്‍സ് റണ്ണേഴ്സപ്പായി. ഷാര്‍ജ ഇംഗ്ലീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ മംഗല്പാടി ഫൈറ്റേഴ്സ്,ട്വിന്‍സ് എന്മകജെ,ലെജന്റ്സ് വോര്‍ക്കാടി,മൈസറക്കാര് ക്രിക്കറ്റ്,കൂക്കബുറാസ് പുത്തിഗെ,കുമ്പള സ്െ്രെടക്കേഴ്സ്,യുണൈറ്റഡ് പൈവളികെന്സ് ചാലഞ്ചേഴ്സ്,മീഞ്ച എന്നീ ടീമുകളാണ് മാറ്റുരച്ചത്.
ടൂര്‍ണമെന്റിലെ മികച്ച താരവും വാല്യൂബിള്‍ താരവുമായി ട്വിന്‍സ് എന്മകജെയുടെ നൗഫല്‍ എന്‍ 20യെ തിരഞ്ഞെടുത്തു.മികച്ച ബാറ്റ്സ്മാനായി ദില്ലു ടാസ്ക്(യുണൈറ്റഡ് പൈവളികെന്സ്),ബൗളറായി ഇജാസ് എംഎ(ട്വിന്‍സ് എന്മകജെ),വിക്കറ്റ് കീപ്പറായി കരീം ലാല(യുണൈറ്റഡ് പൈവളികെന്സ്),മികച്ച ഫീല്‍ഡറായി ഉമര്‍(ട്വിന്‍സ് എന്മകജെ)എമേര്‍ജിങ് താരമായി ജമ്മു പെര്‍ള(ട്വിന്‍സ് എന്മകജെ) എന്നിവരെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ദുബൈ കെഎംസിസി ജില്ലാ ട്രഷറര്‍ ഡോ.ഇസ്മായീല്‍ മൊഗ്രാല്‍,അഷ്റഫ് ബായാര്‍,ഇബ്രാഹീം ബേരിക്കെ,സൈഫുദ്ദീന് മൊഗ്രാല്‍,മുനീര്‍ ബേരിക്കെ,അലി സാഗ്,യൂസുഫ് ഷേണി,മുഹമ്മദ് കളായി,അമാന്‍ തലേക്കേല,റാസിഖ്,ശിഹാബ് പേരാല്‍ എന്നിവര്‍ നിര്‍വഹിച്ചു. കെഎംസിസി നേതാക്കളായ അഫ്സല് മെട്ടമ്മല്‍,സലാം കന്യപ്പാടി,ഹനീഫ് ടിആര്‍,മൊയ്ദീന് അബ്ബാ,സുബൈര്‍ കുബണൂര്‍,ആഷിഫ് ഹൊസങ്കടി,ഫൈസല്‍ പട്ടേല്‍,റാഫി പള്ളിപ്പുറം,അസ്കര്‍ ചൂരി,താത്തു തല്‍ഹത്ത്,ഷോലി കോപ്പ,എംഎംപിഎല്‍ സ്പോണ്‍സര്‍മാരായ നൗഷാദ് ഔഷധി ക്യൂര്‍,ആരിഫ് മജിബയല്‍ ഫിക്സ് വെല്‍,ഷരീഫ് ഉളുവാര്‍ സ്പീച് ക്ലിനിക്,അസീസ് കമാലിയ,ജബ്ബാര്‍ ബൈദാല പങ്കെടുത്തു. മഞ്ചേശ്വരം മണ്ഡലം കെഎംസിസി ഭാരവാഹികളായ ഇബ്രാഹീം ബേരിക്കെ,ജനറല്‍ സെക്രട്ടറി സൈഫുദ്ദീന് മൊഗ്രാല്‍, ട്രഷറര്‍ മന്‍സൂര്‍ മര്‍ത്യാ,ഭാരവാഹികളായ അലി സാഗ്,സലാം പാടലടുക്ക,യൂസുഫ് ഷേണി,അമാന്‍,അഷ്ഫാഖ്,മുഹമ്മദ് കളായി,റസാഖ് പാത്തൂര്‍,സിദ്ദിഖ് ക്ലാസിക്,മൊയ്ദീന് എന്‍ബി,റാസിഖ്,ശിഹാബ്,ഷംസു മാസ്റ്റര്‍ പാടലടുക്ക,മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറിമാര്‍ നേതൃത്വം നല്കി.