
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: ‘അമ്മേ.. ചിരിക്കുക’ എന്ന ശീര്‍ഷകത്തില്‍ മാതൃമാഹാത്മ്യം വിളംബരം ചെയ്യുന്ന ‘മാനവീയം’ കാമ്പയിന് ഇന്ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ തുടക്കം കുറിക്കും. തിരൂരങ്ങാടി മണ്ഡലം കെഎംസിസി യുഎഇ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഗമം. രാത്രി എട്ടു മണിക്ക് നടക്കുന്ന പരിപാടിയില്‍ പ്രമുഖ സാമൂഹിക പരിശീലകനും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറുമായ ഫിലിപ് മമ്പാട് മുഖ്യപ്രഭാഷണം നടത്തും. വ്യത്യസ്ത ജീവിതാവസ്ഥയില്‍ ദുരിതമനുഭവിക്കുന്ന മക്കള്‍ക്കു വേണ്ടി സര്‍വ സന്തോഷവും ബാക്കിവച്ചു ജീവിക്കുന്ന നിരവധി അമ്മമാരുടെ ഉന്നമനമാണ് കാമ്പയിന് ലക്ഷ്യമാക്കുന്നത്.