
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ യുഎഇ ചാപ്റ്റര്‍ അബുദാബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുസഫ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി രക്ഷാധികാരി ശിഹാബ് കപ്പാരത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. അബുദാബി ഫാന്സിലുള്ള മുഴുവന്‍ അംഗങ്ങളുടെയും സഹകരണത്തോടെയാണ് കിറ്റ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് സെക്രട്ടറി ആസിഫ് പന്തളം പറഞ്ഞു. ഭാരവാഹികളായ ഹംസ ആലിപ്പറമ്പ്,ഷിജീഷ്,ശിഹാബ് ഓസ്കാര്‍,ജിതിന് രാജേഷ് പാലക്കാട്,രാജീവ് തിരുവനന്തപുരം,എക്സിക്യൂട്ടീവ് അംഗങ്ങളായ ഉല്ലാസ് സോമന്,സാജിദ് കാരാട്ട്,സാദിഖ് പുളിക്കല്‍,ശിഹാബ് ഒഎംആര്‍,മുന്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫഹദ് ങഠ,ഷാജിമോന്‍ വെള്ളച്ചാല്‍ പങ്കെടുത്തു. അബുദാബി യൂണിറ്റിന് പുറമേ അജ്മാന്,അല്‍ ഐന്‍,ദുബൈ യൂണിറ്റുകളും ലേബര്‍ ക്യാമ്പുകളില്‍ ഇഫ്താര്‍ കിറ്റ് വിതരണം നടത്തിയിരുന്നു. എല്ലാ യൂണിറ്റുകളിലുമായി മുവ്വായിരത്തി അഞ്ഞൂറോളം കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.