ഫലസ്തീനില് വെടിനിര്ത്തണം: യുഎഇ
അബുദാബി : ഹ്രസ്വ സന്ദര്ശനാര്ത്ഥം യുഎഇയിലെത്തിയ മാലിദ്വീപ് വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ല ഖലീലിനെ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന് സായിദ് അല് നഹ്യാന് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണത്തിന്റെ പുതിയ മാര്ഗങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് സന്ദര്ശനം. ഇരുവരും നടത്തിയ കൂടിക്കാഴ്ചയില് സമ്പദ്വ്യവസ്ഥ,വ്യാപാരം,നിക്ഷേപം,പുനരുപയോഗ ഊര്ജം,കാലാവസ്ഥ തുടങ്ങി വിവിധ മേഖലകളിലെ സഹകരണം വര്ധിപ്പിക്കുന്നതിനുള്ള മാര്ഗങ്ങളെ കുറിച്ച് ചര്ച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ജനങ്ങള്ക്ക് സമൃദ്ധിയും ക്ഷേമവും കൊണ്ടുവരുന്നതിനും മാലദ്വീപുമായുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. ഡോ.അബ്ദുല്ല ഖലീലിന്റെ സന്ദര്ശനത്തെ സ്വാഗതം ചെയ്ത ശൈഖ് അബ്ദുല്ല ഇരു രാഷ്ട്രങ്ങളുടെയും പരസ്പര താല്പര്യമുള്ള നിരവധി പ്രാദേശിക,അന്തര്ദേശീയ വിഷയങ്ങള് പങ്കുവക്കുകയും പൊതുതാല്പര്യമുള്ള വിഷയങ്ങളില് വീക്ഷണങ്ങള് കൈമാറുകയും ചെയ്തു. സഹമന്ത്രി അഹമ്മദ് അല് സയേഗ്,സാമ്പത്തിക വാണിജ്യ സഹമന്ത്രി സയീദ് മുബാറക് അല് ഹജേരി എന്നിവരും കൂടിക്കാഴ്ചയില് പങ്കെടുത്തു.