സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ഷാര്‍ജ : ഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ഥിനിക്ക് ഗോള്‍ഡന്‍ വിസ നല്കി ആദരം. ഷാര്‍ജ യുണിവേഴ്സിറ്റി വിദ്യാര്‍ഥിനി തിരൂരങ്ങാടിയിലെ ഫാത്തിമ ഹന്ന അക്ബറിനാണ് പഠന മികവിനുള്ള അംഗീകാരമായി ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്. ബിഎസ്സി ഹോണേഴ്സ് ഇന്‍ അക്കൗണ്ടിങ് ആന്റ് ഫൈനാന്‍സ് വിഭാഗത്തില്‍ 99.96 ശതമാനം മാര്‍ക്ക് നേടിയാണ് ഫാത്തിമ ഹന്ന വിജയിച്ചത്. സിജിപിഎ നാലില്‍ 3.96 കരസ്ഥമാക്കി. ഷാര്‍ജ കെഎംസിസി മലപ്പുറം ജില്ലാ ട്രഷററും കാരുണ്യ പ്രവര്‍ത്തകനുമായ അക്ബര്‍ വടക്കും പറമ്പില്‍-ബുഷ്റ ദമ്പതികളുടെ മകളാണ്. ബാസില്‍ കുറ്റിപ്പാലയാണ് ഭര്‍ത്താവ്.