
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
അബൂദബി: മലയാളി വിദ്യാര്‍ഥി അബൂദബിയിലെ താമസ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. എറണാകുളം തോട്ടറ പാറയില്‍ ബിനോയ് തോമസ്(അഡ്നോക്)എല്‍സി ബിനോയി ദമ്പതികളുടെ മകന് അലക്സ് ബിനോയ്(17)ആണ് മരിച്ചത്. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് അലക്സ് ബിനോയ് വീണത്. ഗുരുതരമായി പരിക്കേറ്റ അലക്സിനെ ഉടന്‍ അബൂദബി ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നു വീണ വിവരം വാച്ച്മാന് ആണ് അറിയിച്ചത്. അബൂദബി മുറൂറിലെ ഇന്ത്യന്‍ സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ഫോട്ടോഗ്രഫിയില്‍ ഉപരിപഠനമായിരുന്നു താല്പര്യം. ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തിയരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ വൈകുന്നേരം 3.30ന് തോട്ടറിയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചര്‍ച്ച് സെമിത്തേരിയില്‍സംസ്കരിക്കും. ഡോ.രാഹുല്‍ ബിനോയ്(ആലപ്പുഴ),രോഹിത് ബിനോയ്(പോളണ്ട്) എന്നിവര്‍ അലക്സിന്റെ സഹോദരങ്ങളാണ്.