
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
അബുദാബി: പാലക്കാട് സ്വദേശി അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വല്ലപ്പുഴ കാണിത്തോടി കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന് സുബൈര്‍ എന്ന ബാബു (42) ആണ് അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചത്. സുബൈര്‍ ഓടിച്ച കാറിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. മാതാവ്:ഖദീജ.ഭാര്യ: ശരീഫ. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: സുഹൈല്‍,സുബൈദ. അബുദാബി കെഎംസിസി ലീഗല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടില്‍ കൊണ്ടുപോയി. ഖബറടക്കം ഇന്ന് വല്ലപ്പുഴ അപ്പംകണ്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.